കുന്നംകുളം : ബഥനി സെന്റ്. ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫ്രീഡം ക്യാൻവാസ് എക്സിബിഷൻ നടത്തി. ഇന്ത്യൻ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രധാനസംഭവങ്ങളായ ഉപ്പുസത്യാഗ്രഹം, സ്വദേശി മൂവ്മെന്റ്, ക്വിറ്റ് ഇന്ത്യ സമരം തുടങ്ങി നിരവധി സംഭവങ്ങളുടെ ദൃശ്യവിഷ്കാരം കുട്ടികൾ അവതരിപ്പിച്ചു. പ്രധാനപ്പെട്ട സ്വാതന്ത്ര സമര സേനാനികളുടെ വേഷത്തിൽ കുട്ടികൾ വേദിയിൽ അണിനിരന്നു. ഇന്ത്യയിൽ മുഴുവൻ സംസ്ഥാനങ്ങളുടെയും വേഷവിധാനത്തെ അവതരിപ്പിച്ചുകൊണ്ട് ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികൾ അണിനിരന്നു. സ്കൂൾ പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീമതി. ജലജ വി കെ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. ബെഞ്ചമിൻ ഓ ഐ സി, പ്രിൻസിപ്പൽ ഫാ. യാക്കോബ് ഓ ഐ സി, സോഷ്യൽ സയൻസ് വിഭാഗം മേധാവി സബിത എം എസ് എന്നിവർ ആശംസകൾ അറിയിച്ചു.ബഥാന്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ പ്രിൻസിപ്പൽ ഡോ. സി എൽ ജോഷിയുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും എക്സിബിഷൻ സന്ദർശിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യത്തെ കുറിച്ചും സംസ്കാരത്തെ കുറിച്ചും കുട്ടികൾക്ക് കൂടുതൽ അറിവുകൾ പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ എക്സിബിഷൻ ക്രമീകരിച്ചത് എന്ന് പ്രിൻസിപ്പൽ ഫാ. യാക്കോബ് ഓ ഐ സി പറഞ്ഞു.