കുന്നംകുളം : ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ മുത്തശ്ശിമാരെയും മുത്തശ്ശന്മാരെയും സ്നേഹാദരങ്ങളോടെ സ്വീകരിച്ചാദരിച്ചുകൊണ്ട് ഗ്രാൻഡ് പേരെന്റ്സ് ഡേ ആഘോഷിച്ചു. സ്കൂൾ മാനേജർ ഫാ റവ ബെഞ്ചമിൻ ഓ ഐ സി അധ്യക്ഷനായ യോഗത്തിൽ ഏറ്റവും പ്രായം ചെന്ന മുത്തശ്ശിമാരും മുത്തശ്ശന്മാരും ചേർന്ന് പരിപാടി തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ചെറു മക്കളോടൊപ്പം കെട്ടിപ്പിടിച്ച് ഉമ്മ നൽകിയപ്പോൾ സ്നേഹനിർഭരമായ അന്തരീക്ഷമായി. വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. മതമൈത്രി ഗാനങ്ങളും ആംഗ്യപ്പാട്ടുകളും നൃത്തങ്ങളും സിനിമാഗാനങ്ങളും കൊണ്ട് വേദി സമ്പുഷ്ടമായി. ഫൈസൽ കെ ( പിടിഎ പ്രസിഡന്റ്) സ്വാഗതമാശംസിക്കുകയും സ്കൂൾ പ്രിൻസിപ്പൽ ഫാ.യാക്കോബ് ഓ ഐ സി ആശംസകൾ അറിയിക്കുകയും കിൽസി കിൽക്കർ( വൈസ് പ്രസിഡന്റ് )നന്ദി രേഖപ്പെടുത്തുകയുംചെയ്തു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനവും വിതരണം ചെയ്തു. മറ്റു പിടിഎ അംഗങ്ങളും അധ്യാപകരും അനധ്യാപകരും വേദിയിൽ സന്നിഹിതരായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1