രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) 400 ദിവസത്തെ നിക്ഷേപത്തിന് മികച്ച പലിശ ലഭ്യമാക്കുന്ന അമൃത് കലാഷ് സ്ഥിരനിക്ഷേപ പദ്ധതി വീണ്ടും നീട്ടി. മുതിർന്ന പൗരന്മാർക്കും പൊതുവിഭാഗത്തിനും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന എസ്ബിഐ സ്കീം ആണ് അമൃത് കലാഷ്. എസ്ബിഐയുടെ 444 ദിവസത്തെ പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതിയായ അമൃത് കലാഷ് പദ്ധതിപ്രകാരം 7.10 ശതമാനം പലിശനിരക്ക് പൊതുവിഭാഗത്തിനും മുതിർന്ന പൗരന് 7.60 ശതമാനം പലിശനിരക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. 2023 ഏപ്രിൽ 12 മുതലാണ് പദ്ധതി പ്രാബല്യത്തിൽ വന്നത്. എസ്‌ബിഐ വെബ്‌സൈറ്റ് പ്രകാരം അമൃത് കലാഷ് നിക്ഷേപ പദ്ധതിയിൽ 2023 ഡിസംബർ 31 വരെ അംഗമാകാം. 2023 ഓഗസ്റ്റ് 15-വരെ പദ്ധതിയിൽ അംഗമാകാമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്.
മറ്റ് കാലയളവിലെ സ്ഥിരനിക്ഷേപങ്ങൾക്കുള്ള എസ്ബിഐ പലിശ നിരക്ക് ഇപ്രകാരമാണ്
* എസ്ബിഐ മുതിർന്ന പൗരന്മാർക്ക് 7.5% വരെയും പൊതു വിഭാഗത്തിന് 7% വരെ പലിശയുമാണ് വിവിധ കാലയളവിലെ നിക്ഷേപങ്ങൾക്ക് നൽകുന്നത്. * 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെയുള്ള സ്ഥിരനിക്ഷേപം: എസ്ബിഐ പൊതുവിഭാഗത്തിന് 5.75%, മുതിർന്ന പൗരന്മാർക്ക് 6.25% പലിശ എന്നിവ വാഗ്ദാനം ചെയ്യുന്നു. * 1 വർഷം മുതൽ 2 വർഷം വരെയുള്ള കാലയളവിലെ എഫ്ഡി കൾക്ക് എസ്ബിഐ പൊതുവിഭാഗത്തിന് 6.8%, മുതിർന്ന പൗരന്മാർക്ക് 7.3% പലിശ വാഗ്ദാനം ചെയ്യുന്നു. * 2 വർഷം മുതൽ 3 വർഷം വരെയുള്ള സ്ഥിരനിക്ഷേപത്തിന് എസ്ബിഐ പൊതുവിഭാഗത്തിന് 7% പലിശയും മുതിർന്ന പൗരന്മാർക്ക് 7.5% പലിശയും വാഗ്ദാനം ചെയ്യുന്നു. * 3 വർഷം മുതൽ 5 വർഷം വരെ കാലയളവിലെ എഫ്ഡികൾക്ക് എസ്ബിഐ സാധാരണ പൗരന്മാർക്ക് 6.5%, മുതിർന്ന പൗരന്മാർക്ക് 7% പലിശ യും ലഭ്യമാക്കുന്നു * 5 വർഷം മുതൽ 10 വർഷം വരെ കാലയളവിലെ സ്ഥിരനിക്ഷേപങ്ങൾക്ക് എസ്ബിഐ സാധാരണ പൗരന്മാർക്ക് 6.5%, മുതിർന്ന പൗരന്മാർക്ക് 7.5% പലിശയുമാണ് നൽകുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































