കൊച്ചി: മദ്യം ഓണ്‍ലൈന്‍ ബുക്കിങ്ങിനുള്ള ബവ് ക്യൂ ആപ്പ് പണിമുടക്കി. പുതുതായി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാവുന്നില്ല. ബുക്കിങ്ങും തടസപ്പെടുന്നു. മൂന്നുലക്ഷം പേരാണ് ഇതുവരെ ഡൗണ്‍ലോഡ് ചെയ്തത്. ബുക്കിങ് സമയം ഒമ്പതുമണി വരെ ദീര്‍ഘിപ്പിച്ചിരുന്നു. അതേ സമയം ബാറുടമകള്‍ക്ക് ഔട്‌ലെറ്റ് ആപ്പ് ലഭിച്ചില്ല . ആപ്പ് ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ഒടിപി നമ്പറും ലഭ്യമാകുന്നില്ല.
സര്‍ക്കാര്‍ ആപ്പ് പുറത്തിറക്കിയപ്പോള്‍ പറഞ്ഞത് എത്രപേര്‍ കയറിയാലും അപ്പ് പണിമുടക്കില്ലെന്നാണ്. ഇതിനുവേണ്ടിയുള്ള ടെസ്റ്റിങ്ങും നടത്തിയിരുന്നു. എന്നാല്‍ അപ്പ് പ്രവര്‍ത്തനം തുടങ്ങി മണിക്കൂറുകള്‍ക്കകം അത് പണിമുടക്കി. വേണ്ടത്ര മുന്‍ പരിചയമോ ആവശ്യമായ സാങ്കേതിക നിലവാരമോ ആപ്പ് നിര്‍മ്മിച്ച കമ്പിനിക്ക് ഇല്ലെന്ന ആരോപണം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സംഭവം.
ലോക്ക് ഡൗണിനെ തുടര്‍ന്ന് രണ്ടു മാസം മുമ്പ് പൂട്ടിയ മദ്യക്കടകളാണ് ഇന്നു വീണ്ടും തുറക്കുന്നത്. കോവിഡ് ജീവിതത്തില്‍ മാറ്റം വരുത്തിയതു പോലെ മദ്യക്കടകളുടെ പതിവ് രീതിയും മാറുകയാണ്. ഇന്നു മുതല്‍ മദ്യം ലഭിക്കണമെങ്കില്‍ ടോക്കണ്‍ വേണം . ടോക്കണില്‍ രേഖപ്പെടുത്തിയ സമയത്ത് മാത്രമേ മദ്യം ലഭിക്കുകയുള്ളു.
എക്‌സൈസ് മന്ത്രി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് 4 മണിക്ക് പ്ലേ സ്‌റ്റോറില്‍ നിന്നു സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെന്ന്. അപ്പോള്‍ മുതല്‍ പ്ലേ സ്‌റ്റോറും തുറന്നിരുന്നവര്‍ക്ക് ആപ്പ് കിട്ടിയത് രാത്രി വൈകി. ടോക്കണ്‍ കിട്ടിയവര്‍ക്ക് രാവിലെ ഒന്‍പതു മുതല്‍ മദ്യം ലഭിക്കും എന്നായിരുന്നു. എന്നാല്‍ ആപ്പ് പണിമുടക്കിയതോടെ ആപ്പിലായത് ലക്ഷക്കണക്കിനാളുകളാണ്.