Wednesday, June 19, 2024 10:25 pm

ബെവ് ക്യൂ ആപ്പ് ഉച്ചയോടെ പ്ലേസ്റ്റോറില്‍ എത്തും ; ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് നാളെ മുതല്‍ മദ്യം വാങ്ങാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബെവ് ക്യൂ ആപ്പ് ഇന്ന് ഉച്ചയോടെ പ്ലേ സ്റ്റോറില്‍ ലഭിക്കുമെന്ന് എക്‌സൈസ് വകുപ്പ്. ആപ്പിന്റെ സാങ്കേതികമായ എല്ലാ പരിശോധനകളും പൂര്‍ത്തിയായതായും ആപ്പ് പൂര്‍ണ്ണ സജ്ജമാണെന്നും എക്‌സൈസ് വകുപ്പ് അറിയിച്ചു. ആപ്പ് പ്ലേ സ്റ്റോറില്‍ എത്തിയ ശേഷം എക്‌സൈസ് വകുപ്പ് മന്ത്രി മാധ്യമങ്ങളെ കാണുമെന്നും വകുപ്പ് അറിയിച്ചു.

കൊച്ചി കടവന്ത്രയിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ഫെയര്‍കോഡ് ടെക്നോളജീസ് വികസിപ്പിച്ച ബെവ് ക്യൂ ആപ്പിന് ഇന്നലെയാണ് ഗൂഗിള്‍ അനുമതി ലഭിച്ചത്. വെര്‍ച്വല്‍ ക്യൂ ആപ്പായ ബെവ് ക്യൂ ആപ്പിന്റെ ബീറ്റാ വേര്‍ഷനാണ് അനുമതി ലഭിച്ചത്. ആപ്പ് ഉപയോഗിച്ച് ഇന്ന് മുതല്‍ മദ്യം ബുക്ക് ചെയ്യാനാകും. ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് വ്യാഴാഴ്ച മുതലാണ് മദ്യം വാങ്ങിക്കാനാകുക. ആപ്പിലൂടെ ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണ്‍ നമ്പര്‍ അതില്‍ പറയുന്ന സമയത്ത് പറയുന്ന കേന്ദ്രത്തില്‍ ഹാജരാക്കണം.

അവിടെ ബ്രാന്‍ഡ് തെരഞ്ഞെടുത്ത് പണം അടച്ച് മദ്യം വാങ്ങിക്കാവുന്നതാണ്. ഒരു തവണ ബുക്ക് ചെയ്താല്‍ നാല് ദിവസം കഴിഞ്ഞു മാത്രമേ വീണ്ടും മദ്യം ബുക്ക് ചെയ്യാനാകു. പരമാവധി മൂന്ന് ലിറ്റര്‍ വരെ മദ്യം വാങ്ങാനാകും. സ്മാര്‍ട് ഫോണും സാധാരണ ഫോണും ഉപയോഗിക്കുന്നവര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന രണ്ട് തരം സംവിധാനമാണ് ഓണ്‍ലൈന്‍ മദ്യ വിതരണത്തിന് ഒരുക്കുന്നത്. 21 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് ഓണ്‍ലൈന്‍ വഴി മദ്യം ബുക്ക് ചെയ്യാനാവുക.  സംസ്ഥാനത്തെ 301 ബിവറേജസ് ഔട്ട് ലെറ്റുകള്‍, 511 ബാറുകള്‍, 222 ബിയര്‍ വൈന്‍ പാര്‍ലറുകള്‍ എന്നിവയുടെ വിശദാംശങ്ങളാണ് ആപ്ലിക്കേഷനില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലുമാണ് മൊബൈല്‍ ആപ്പ് ലഭ്യമാക്കുക. ഇരുസംവിധാനങ്ങളിലും ഓണ്‍ലൈന്‍ പേയ്‌മെന്റ് ലഭ്യമല്ല.

ആപ്പിലൂടെ മദ്യം ഓര്‍ഡര്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇങ്ങനെ.. ;

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ പ്ലേ സ്റ്റോര്‍ വഴി ആപ് ഡൗണ്‍ലോഡ് ചെയ്യുക. ആപ്പിലേക്ക് പ്രവേശിച്ച ഉടനെ ജില്ല തെരഞ്ഞെടുക്കുക. മദ്യം ബുക്ക് ചെയ്യുന്ന ആള്‍ക്ക് ഏത് സ്ഥലത്താണോ മദ്യം എത്തേണ്ടത് ആ സ്ഥലത്തെ പിന്‍കോഡ് നല്‍കി കടകള്‍ തെരഞ്ഞെടുക്കുക. നല്‍കുന്ന പിന്‍കോഡിന്റെ പരിധിയില്‍ ബാര്‍ ഔട്ട് ലെറ്റുകള്‍ ഇല്ലെങ്കില്‍ മറ്റൊരു പിന്‍കോഡ് നല്‍കി വീണ്ടും ബുക്ക് ചെയ്യുക. മദ്യം വാങ്ങാന്‍ എത്തുന്ന സമയം തെരഞ്ഞെടുക്കുക. ഇതുവഴി ആ സമയത്ത് മദ്യം ലഭ്യമാകുന്ന ഔട്ട് ലെറ്റുകള്‍, ബാറുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ലഭ്യമാകും. ഓരോ ഔട്ട് ലെറ്റുകള്‍ക്കും ടൈം സ്ലോട്ടുകള്‍ ഉണ്ടാകും. ഇതില്‍ ഒരു ഔട്ട്ലെറ്റ് തെരഞ്ഞെടുത്താല്‍ ക്യൂ ആര്‍ കോഡോ ടോക്കണ്‍ നമ്പരോ ലഭിക്കും. ബുക്കിങ് സമയത്ത് അനുവദിച്ച സമയത്ത് ഔട്ട്ലെറ്റില്‍ എത്താനായില്ലെങ്കില്‍ വീണ്ടും ബുക്ക് ചെയ്യേണ്ടിവരും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാഹുൽ ഗാന്ധിയുടെ ജൻമദിനം യുഡിഎഫ് നേതാക്കൾ കേക്ക് മുറിച്ച് ആഘോഷിച്ചു

0
തിരുവനന്തപുരം : രാഹുൽ ഗാന്ധിയുടെ ജൻമദിനം തിരുവനന്തപുരത്ത് യു ഡി എഫ്...

14 ഖാരിഫ് വിളകളുടെ താങ്ങുവില വർധിപ്പിച്ച് കേന്ദ്ര സർക്കാർ

0
ദില്ലി: 2024-25 സീസണിലെ 14 ഖാരിഫ് വിളകളുടെ താങ്ങുവില വർധിപ്പിച്ച് കേന്ദ്ര...

വാട്‌സ്ആപ്പില്‍ ചിത്രങ്ങളും വീഡിയോകളും അയക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; മാറ്റം വന്നുകഴിഞ്ഞു

0
ആന്‍ഡ്രോയ്‌ഡ് ആപ്ലിക്കേഷനില്‍ ശ്രദ്ധേയമായ മാറ്റവുമായി സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പ്. മീഡിയ ഫയല്‍ ഷെയറിംഗിലാണ്...

സിപിഐ ഇടുക്കി ജില്ല കൗണ്‍സിൽ യോഗത്തിൽ മുഖ്യമന്ത്രിക്കും സിപിഎം മന്ത്രിമാർക്കും വിമർശനം

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ല കൗണ്‍സിൽ യോഗത്തിൽ മുഖ്യമന്ത്രിക്കും സിപിഎം മന്ത്രിമാർക്കും...