ബെവ്​ ക്യൂ വഴിയുള്ള മദ്യ വില്‍പ്പന ; കോവിഡിന്റെ മറവില്‍ വന്‍ അഴിമതിക്ക്​ കളമൊരുങ്ങുകയാണെന്ന്​ രമേശ്​ ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബെവ്​ ക്യൂ വഴിയുള്ള മദ്യ വില്‍പനയിലൂടെ  കോവിഡിന്റെ മറവില്‍ വന്‍ അഴിമതിക്ക്​ കളമൊരുങ്ങുകയാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഓരോ ടോക്കണിനും 50 പൈസ വരെ സോഫ്​റ്റ്​വെയര്‍ കമ്പനിക്ക്​ ലഭിക്കും. യാതൊരു ചെലവുമില്ലാതെ കമ്പനിക്ക്​ പ്രതിമാസം മൂന്ന്​ കോടി വരെ കിട്ടുന്നതിനാണ്​ അവസരമൊരുങ്ങുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഒരു ടോക്കണിന്​ 50 പൈസ ഈ കമ്പനിക്ക്​ പോകുന്നത്​ എന്തി​​ന്റെ  അടിസ്ഥാനത്തിലാണെന്നും എന്ത്​ കാരണമാണിതിന്​ സര്‍ക്കാറിന്​  ചൂണ്ടിക്കാണിക്കാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.

ബീവറേജ്​ കോര്‍പ്പറേഷ​​ന്റെ  ഔട്ട്​ലറ്റുകളുടെ ക്രമീകരണത്തിന്​ വേണ്ടി സ്വകാര്യ കമ്പിനിയെ ആശ്രയിക്കേണ്ട എന്ത്​ ആവശ്യമാണുള്ളത്​. സര്‍ക്കാര്‍ സംവിധാനങ്ങളെ മറികടന്നുകൊണ്ട്​ ഗുരുതരമായ അഴിമതിയും ക്രമ​ക്കേട​ും നടത്താനുള്ള സൗകര്യം ഒരുക്കികൊടുക്കുന്നത്​ പ്രതിഷേധാര്‍ഹമാണ്​. ഇത്​ സര്‍ക്കാര്‍ ഗൗരവപൂര്‍ണമായി അന്വേഷിക്കണം. ഈ ആവശ്യമുന്നയിച്ച്‌​ താന്‍ മന്ത്രി ടി.പി. രാമകൃഷ്​ണന്​ കത്ത്​ നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ഒട്ടും മുന്‍കാല പരിചയമില്ലാത്ത സി.പി.എം സഹയാത്രികനായ ഒരു വ്യക്തിയുടെ കമ്പിനിക്കാണ്​ ബെവ്​ ക്യുവി​​ന്റെ  ചുമതല നല്‍കിയതെന്നും ഇത്​ കോവിഡി​​ന്റെ  മറവില്‍ നടക്കുന്ന അഴിമതിയാണെന്നും​ അദ്ദേഹം പറഞ്ഞു. സ്വകാര്യ കമ്പിനിക്ക്​ നല്‍കിയ ഓര്‍ഡര്‍ റദ്ദാക്കി ബെവ്​ ക്യുവുമായി ബന്ധപ്പെട്ട ജോലി ഐ.ടി മിഷനേയോ സി ഡിറ്റിനേയോ ഏല്‍പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നശിപ്പിച്ചുവെന്ന സ്​പ്രിന്‍ക്ലറി​ന്റെ  വാദം വിശ്വസനീയമല്ലെന്ന്​ ചെന്നിത്തല പറഞ്ഞു. വിവരങ്ങള്‍ കൈയില്‍ കിട്ടിയാല്‍ തങ്ങളുടെ ആവശ്യത്തിന്​ ഫലപ്രദമായി അത്​ ഉപയോഗിക്കാനുള്ള കഴിവും ശാസ്​ത്രീയ പരിജ്ഞാനവും​ സ്​പ്രിന്‍ക്ലറിനുണ്ട്​. മറ്റ്​ ആവശ്യങ്ങള്‍ക്ക്​ വേണ്ടി ഈ വിവരങ്ങള്‍ ഉപയോഗിക്കില്ലെന്നതിന്​ എന്താണ്​ തെളിവുള്ളത്​.? എങ്ങനെ ഈ കമ്പിനിയെ വിശ്വസിക്കാന്‍ കഴിയും.? അമേരിക്കന്‍ കമ്പിനിയും സര്‍ക്കാറും തമ്മിലുള്ള ഒത്തുകളിയാണിതെന്നും അദ്ദേഹം ആരോപിച്ചു.

സ്​പ്രിന്‍ക്ലര്‍ ഒരു പി.ആര്‍ കമ്പിനിയാണ്​. അതിനാല്‍തന്നെ വിവരങ്ങള്‍ മറ്റ്​ ആവശ്യങ്ങള്‍ക്ക്​ വേണ്ടി അവര്‍ ഉപയോഗിക്കില്ലെന്ന്​ പറയാന്‍ കഴിയില്ല. ആരോഗ്യ വിവരങ്ങള്‍ വളരെ സുപ്രധാനമായതുകൊണ്ട്​ അത്​ വാണിജ്യ ആവശ്യങ്ങള്‍ക്ക്​ വേണ്ടി ഉപയോഗിക്കാനും എളുപ്പമാണ്​. സമ​ഗ്രമായ ഓഡിറ്റാണ്​ ഇക്കാര്യത്തില്‍​ വേണ്ടത്. അതിന്​ കേന്ദ്ര സഹായം ആവശ്യമാണെങ്കില്‍ അത്​ നേടിയെടുക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി. ഈ വിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണെന്നും അ​ദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...