കള്ള് കുപ്പി ഇനി വീട്ടിലെത്തും ; ബെവ്‌കോ ഹോം ഡെലിവറിയ്ക്ക് അടുത്തയാഴ്ച തുടക്കമാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബെവ്‌കോ ഹോം ഡെലിവറിയ്ക്ക് അടുത്തയാഴ്ച തുടക്കമാകും. ആദ്യഘട്ടത്തില്‍  തിരുവനന്തപുരത്തും എറണാകുളത്തും നടപ്പാക്കും. വിശദ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ സര്‍ക്കാരിനു കൈമാറിയേക്കും. കോവിഡ് രണ്ടാംവരവ് കടുത്തതോടെയാണ് ഹോം ഡെലിവറിയുടെ സാധ്യതകള്‍ ബെവ്‌റിജസ് കോര്‍പ്പറേഷന്‍ പരിശോധിച്ചത്. ആവശ്യക്കാര്‍ക്ക് മദ്യം ബെവ്‌കോ തന്നെ വീട്ടിലെത്തിക്കണമോ അതോ സ്വകാര്യ സേവന കമ്പനികളെ ആശ്രയിക്കണമോ എന്ന കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകും.

പ്രീമിയം ബ്രാന്‍ഡുകളായിരിക്കും ആദ്യഘട്ടത്തില്‍ ഹോം ഡെലിവറിയില്‍ ഉള്‍പ്പെടുത്തുക. ഹോം ഡെലവറിയ്ക്ക് പ്രത്യേക സര്‍വീസ് ചാര്‍ജുണ്ടായിരിക്കും. എത്ര രൂപ എന്ന കാര്യം ഇതിന്റെ ചെലവു കൂടി കണക്കാക്കിയായിരിക്കും തീരുമാനിക്കുക. എറണാകുളത്തും തിരുവനന്തപുരത്തും ആരംഭിക്കുന്ന ആദ്യഘട്ടത്തിന് ശേഷമായിരിക്കും മാറ്റങ്ങള്‍ വേണോയെന്നുള്ള തീരുമാനം. സാധ്യതകള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനായി ബവ്‌കോ എം.ഡി യോഗേഷ് ഗുപ്ത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു ശേഷം സര്‍ക്കാരിനു ശുപാര്‍ശ നല്‍കും. എന്നാല്‍ ബവ്ക്യൂ ആപ് തിരിച്ചുകൊണ്ടു വരേണ്ടെന്നാണ് നിലവില്‍ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...