ജവാന്റെ ഉല്‍പാദനം ഇരട്ടിയാക്കി ബവ്കോ ; അര ലീറ്ററും വിപണിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജനപ്രിയ മദ്യമായ ജവാന്‍റെ ഉല്‍പാദനം ഇന്നുമുതല്‍ വര്‍ധിപ്പിച്ച് ബവ്റിജസ് കോര്‍പറേഷന്‍. എണ്ണായിരത്തില്‍ നിന്ന് പന്ത്രണ്ടായിരം കെയ്സായാണ് മദ്യത്തിന്‍റെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നത്. ഒരു ലീറ്റര്‍ മദ്യത്തിനു പുറമേ അര ലീറ്റര്‍ മദ്യവും ട്രിപ്പിള്‍ എക്സ് റം എന്ന പുതിയ ബ്രാന്‍ഡും കൂടി ഉടന്‍ വിപണിയില്‍ എത്തും. സംസ്ഥാനത്ത് ഏറ്റവും ഡിമാന്‍ഡുള്ള മദ്യമാണ് ജവാന്‍. ബവ്കോ ഔട്​ലെറ്റുകളില്‍ എത്തുന്ന മദ്യം വേഗം തീരുന്നത് പലയിടങ്ങളിലും വാങ്ങാന്‍ എത്തുന്നവരും ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കത്തിനു വരെ കാരണമാകാറുണ്ടായിരുന്നു. ഫലത്തില്‍ ജവാന്‍ ബ്രാന്‍ഡിന്‍റെ കുറവ് സ്വകാര്യ മദ്യ കമ്പനികള്‍ക്കാണ് അനുഗ്രഹമായിരുന്നത്. ദിനംപ്രതിയുള്ള ഉല്‍പാദനം നാലായിരം കെയ്സു കൂടി കൂട്ടുന്നതോടെ ജവാന്‍ കിട്ടാനില്ലെന്ന പരാതി ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയുമെന്നാണ് ബവ്കോ കരുതുന്നത്.

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ഫാക്ടറിയില്‍ ഉല്‍പാദനം കൂട്ടാനുള്ള നടപടിക്രമങ്ങള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തീകരിച്ചത് . നിലവിലുള്ള പ്ലാന്‍റിന്‍റെ ശേഷി വര്‍ധിപ്പിച്ചാണ് ഉല്‍പാദനം കൂട്ടുന്നത്. നിലവില്‍ ഒരു ലീറ്ററിന്‍റെ ജവാന്‍ മദ്യമാണ് വിപണിയിലുള്ളത്. അര ലീറ്ററിന്‍റെ ജവാന്‍ മദ്യം കൂടിയെത്തും. ഇതിനു പുറമേയാണ് ജവാന്‍ ട്രിപ്പിള്‍ എക്സ് റമ്മെത്തുന്നത്. ഇതിനു നിലവിലുള്ള മദ്യത്തിന്‍റെ വിലയേക്കാള്‍ കൂടുതലായിരിക്കും. നിലവില്‍ ഒരു ലീറ്റര്‍ ജവാന്‍ റമ്മിനു 640 രൂപയാണ് വില. ഉല്‍പാദനം കൂട്ടുന്നതോടെ മറ്റു മദ്യകമ്പനികളുടെ കുത്തക തകര്‍ക്കാന്‍ കഴിയുമെന്നാണ് ബവ്കോ കരുതുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...