തിരുവനന്തപുരം : തലസ്ഥാനത്ത് ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാരി കൊറോണ നിരീക്ഷണത്തില്‍. പനി ബാധിച്ചതിനെ തുടര്‍ന്ന് ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ കൊറോണ ബാധയാണെന്ന സംശയത്തെ തുടര്‍ന്ന് ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐ.സിയുവിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ യുവതിയുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല.
അതേസമയം, സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളും അടയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. കൂടാതെ കാസര്‍കോട് ജില്ലയില്‍ ലോക്ക് ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു ജില്ലകളില്‍ ഭാഗികമായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനും തീരുമാനമായി. കേന്ദ്ര നിര്‍ദ്ദേശം പരിഗണിച്ച് സംസ്ഥാനത്തെ ജില്ലകള്‍ അടച്ചിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായി ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് തീരുമാനം.