തിരുവനന്തപുരം : സംസ്ഥാനത്തെ മദ്യവില്‍പനശാലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ഹൈക്കോടതി ഇടപെടലിന്‍റെ പശ്ചാത്തലത്തില്‍ 175 പുതിയ മദ്യശാലകള്‍ കൂടി തുറക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനാണ് നിര്‍ദേശിച്ചതെന്നും പുതിയ മദ്യശാലകള്‍ തുടങ്ങാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തത വരുത്തിയിട്ടുണ്ട്.
പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലായിരിക്കണം മദ്യശാലകളുടെ പ്രവര്‍ത്തനമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സ്വീകരിച്ച് വരുന്ന നടപടികള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും. ആവശ്യമായ സൗകര്യങ്ങളില്ലാത്ത മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിന്‍റെ പുരോഗതിയും സര്‍ക്കാര്‍ കോടതിയെ ധരിപ്പിക്കും.