സമരം നടത്തുന്ന കായിക താരങ്ങളുമായി മന്ത്രി ഇന്ന് ചർച്ച നടത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർക്കാർ ജോലി ലഭിക്കാത്തതിനെ തുടർന്ന് സമരം നടത്തുന്ന കായികതാരങ്ങളുമായി മന്ത്രി വി.അബ്ദുറഹ്മാന്‍ ഇന്ന് ചർച്ച നടത്തും. ഈ മാസം ഒന്നിന് ആരംഭിച്ച സമരം പതിനാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സെക്രട്ടേറിയറ്റിന് മുന്നിൽ ശയനപ്രദക്ഷിണം നടത്തിയും തലമുണ്ഡനം ചെയ്തും മുട്ടിലിഴഞ്ഞും കായിക താരങ്ങൾ പ്രതിഷേധിച്ചിരുന്നു.

580 കായിക താരങ്ങൾക്ക് നിയമനം നൽകിയെന്നായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കായിക മന്ത്രി പറഞ്ഞത്. എന്നാൽ 195 താരങ്ങൾക്ക് മാത്രമാണ് നിയമനം ലഭിച്ചത്. ചർച്ചയിൽ അനുകൂലമായ സമീപനമുണ്ടായില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് കായിക താരങ്ങളുടെ തീരുമാനം. ഇവര്‍ക്ക് എന്ന് ജോലി ലഭിക്കും എന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ സമരം അവസാനിപ്പിച്ചേക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...