തിരുവല്ല : അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ പതിനഞ്ചാമത് ദേവി ഭാഗവത നവാഹ യജ്ഞം ഒക്ടോബർ 16 മുതൽ ഒക്ടോബർ 24 വരെ നടക്കും. നവാഹ യജ്ഞത്തോട് അനുബന്ധിച്ച് നടക്കുന്ന വിഗ്രഹ ഘോഷയാത്ര 2023 ഒക്ടോബർ 15 ന് വൈകിട്ട് 4.30ന് കേശവപുരം ക്ഷേത്രത്തിൽ നിന്നും താലപ്പൊലി വാദ്യമേളങ്ങളോടുകൂടി ആരംഭിച്ച് ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് 6.30ന് ഭദ്രദീപ പ്രകാശനം പ്രസിഡന്റ് വി. കെ. മുരളീധരൻ നായർ വല്ലത്തിന്റെ അധ്യക്ഷതയിൽ സിനിമാ സീരിയൽ താരവും കർഷക അവാർഡ് ജേതാവുമായ കൃഷ്ണപ്രസാദ് നിർവഹിക്കും. വാർഡ് കൗൺസിലർ ശ്രീനിവാസ് പുറയാറ്റ് ആശംസകൾ അർപ്പിക്കും.
ദേവി ഭാഗവത മാഹാത്മ്യ പ്രഭാഷണം യജ്ഞാചാര്യൻ വേദരത്നം കുറിച്ചി രാമചന്ദ്രൻ മാസ്റ്റർ. ഒക്ടോബർ 16 ന് രാവിലെ 5 ന് അഷ്ടദ്രവ്യ ഗണപതി ഹോമം, എല്ലാ ദിവസവും രാവിലെ മഹാഗണപതിഹോമം, ദേവി ഭാഗവത പാരായണം, പ്രഭാഷണം ഉച്ചയ്ക്ക് ഒരു മണിക്ക് പ്രസാദം ഊട്ട്, നാരായണീയ പാരായണം, നവരാത്രി ചിറപ്പ്, ധാരാ ഹോമം, വിദ്യാഗോപാലാർച്ചന, കുമാരി പൂജ, മൃത്യുഞ്ജയ ഹോമം, ഗായത്രി ഹോമം എന്നിവ ഉണ്ടാകും. 21ന് ഉച്ചക്ക് 1 ന് തിരുവാതിര. 23ന് രാവിലെ സോപാന സംഗീതം. ഒക്ടോബർ 24 ന് കുങ്കുമ കലശംപൂജ, പാരായണ സമർപ്പണം, അവഭൃഥമംഗലസ്നാനം അഴിയിടത്തുചിറ അനിരുദ്ധേശ്വരം ശിവക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. യജ്ഞ സമർപ്പണം ദീപാരാധന ദക്ഷിണ, മഹാപ്രസാദഊട്ട് എന്നിവ ഉണ്ടാകുമെന്ന് പ്രസിഡന്റ് വി കെ മുരളീധരൻ നായർ, വൈസ് പ്രസിഡന്റ് രവീന്ദ്രൻ നായർ, സെക്രട്ടറി ജി മനോജ് കുമാർ പഴൂർ, ജോയിൻ സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർ പേരൂർ എന്നിവർ അറിയിച്ചു.