അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ ഭാഗവത നവാഹ യജ്ഞം ഒക്ടോബർ 16ന് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ പതിനഞ്ചാമത് ദേവി ഭാഗവത നവാഹ യജ്ഞം ഒക്ടോബർ 16 മുതൽ ഒക്ടോബർ 24 വരെ നടക്കും. നവാഹ യജ്ഞത്തോട് അനുബന്ധിച്ച് നടക്കുന്ന വിഗ്രഹ ഘോഷയാത്ര 2023 ഒക്ടോബർ 15 ന് വൈകിട്ട് 4.30ന് കേശവപുരം ക്ഷേത്രത്തിൽ നിന്നും താലപ്പൊലി വാദ്യമേളങ്ങളോടുകൂടി ആരംഭിച്ച് ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് 6.30ന് ഭദ്രദീപ പ്രകാശനം പ്രസിഡന്റ്‌ വി. കെ. മുരളീധരൻ നായർ വല്ലത്തിന്റെ അധ്യക്ഷതയിൽ സിനിമാ സീരിയൽ താരവും കർഷക അവാർഡ് ജേതാവുമായ കൃഷ്ണപ്രസാദ് നിർവഹിക്കും. വാർഡ് കൗൺസിലർ ശ്രീനിവാസ് പുറയാറ്റ് ആശംസകൾ അർപ്പിക്കും.

ദേവി ഭാഗവത മാഹാത്മ്യ പ്രഭാഷണം യജ്ഞാചാര്യൻ വേദരത്നം കുറിച്ചി രാമചന്ദ്രൻ മാസ്റ്റർ. ഒക്ടോബർ 16 ന് രാവിലെ 5 ന് അഷ്ടദ്രവ്യ ഗണപതി ഹോമം, എല്ലാ ദിവസവും രാവിലെ മഹാഗണപതിഹോമം, ദേവി ഭാഗവത പാരായണം, പ്രഭാഷണം ഉച്ചയ്ക്ക് ഒരു മണിക്ക് പ്രസാദം ഊട്ട്, നാരായണീയ പാരായണം, നവരാത്രി ചിറപ്പ്, ധാരാ ഹോമം, വിദ്യാഗോപാലാർച്ചന, കുമാരി പൂജ, മൃത്യുഞ്ജയ ഹോമം, ഗായത്രി ഹോമം എന്നിവ ഉണ്ടാകും. 21ന് ഉച്ചക്ക് 1 ന് തിരുവാതിര. 23ന് രാവിലെ സോപാന സംഗീതം. ഒക്ടോബർ 24 ന് കുങ്കുമ കലശംപൂജ, പാരായണ സമർപ്പണം, അവഭൃഥമംഗലസ്നാനം അഴിയിടത്തുചിറ അനിരുദ്ധേശ്വരം ശിവക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. യജ്ഞ സമർപ്പണം ദീപാരാധന ദക്ഷിണ, മഹാപ്രസാദഊട്ട് എന്നിവ ഉണ്ടാകുമെന്ന് പ്രസിഡന്റ് വി കെ മുരളീധരൻ നായർ, വൈസ് പ്രസിഡന്റ് രവീന്ദ്രൻ നായർ, സെക്രട്ടറി ജി മനോജ് കുമാർ പഴൂർ, ജോയിൻ സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർ പേരൂർ എന്നിവർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...