പന്തളം : പൂഴിക്കാട് ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ 19-ാമത് ഭാഗവത സപ്താഹയജ്ഞം 26 മുതൽ ഫെബ്രുവരി ഒന്നു വരെ നടക്കും. 26ന് രാവിലെ 5. 30ന് ഗണപതി ഹോമം, വിഷ്ണു സഹസ്രനാമ ജപം, 7ന് ആചാര്യവരണം, ഭദ്രദീപ പ്രകാശനം എട്ടിന് കൊടിയേറ്റ്, 8.30ന് ഭാഗവത പാരായണ സമാരംഭം, 12ന് പ്രഭാഷണം, ഒന്നിന് അന്നദാനം വൈകിട്ട് 5.30ന് ലളിത സഹസ്രനാമ ജപം സമൂഹ പ്രാർത്ഥന, പ്രഭാഷണം. രാത്രി 8.30ന് ആട്ടക്കളം. തുടർന്നുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 5. 30ന് ഗണപതിഹോമം വിഷ്ണു സഹസ്രനാമം ജപം 7. 30ന് ഭാഗവത പാരായണം , 12ന് പ്രഭാഷണം, ഒന്നിന് അന്നദാനം, വൈകിട്ട് 5 .30ന് ലളിതാസഹസ്രനാമജപം, സമൂഹ പ്രാർത്ഥന ,പ്രഭാഷണം. രണ്ടാം ദിവസം രാത്രി 8.30ന് നാടകം.
മൂന്നാം ദിവസം രാത്രി ഏഴിന് പ്രഭാഷണം 9.30ന് ഗാനലയം. നാലാം ദിവസം രാത്രി 8. 30ന് കൈകൊട്ടിക്കളി, 10.15ന് തിരുവാതിര, അഞ്ചാം ദിവസം രാത്രി 8 .30ന് ചെണ്ടമേളം, 9.30ന് ഭജനാമൃതം, ആറാം ദിവസം രാവിലെ 5 30ന് പൊങ്കാല, രാത്രി 8.30ന് മോഹിനിയാട്ടം, ഒൻപതിന് തിരുവാതിര, 10. 30 ന് ഭക്തിഗാനസുധ, ഏഴാം ദിവസം രാവിലെ 5 .30ന് അഷ്ടദവ്യ ഗണപതിഹോമം, ഒൻപതിന് മഹാമൃത്യുഞ്ജയ ഹോമം, രണ്ടു മുപ്പതിന് അവഭൃഥസ്‌നാന ഘോഷയാത്ര, രാത്രി 8 30ന്‌ലാസ്യം മോഹനം. കൊടിയേറ്റിനുള്ള കൊടിമര ഘോഷയാത്ര ഇന്ന് വൈകിട്ട് അഞ്ചിന് പൂഴിക്കാട് പടിഞ്ഞാറ് കോട്ടയക്കാട്ട്. കളരിയിൽ നിന്നും ആരംഭിക്കും. പുനപ്രതിഷ്ഠ ദിനമായ ഫെബ്രുവരി രണ്ടിന് രാവിലെ ആറിന് അഷ്ടദ്രവ്യ ഗണപതി ഹോമം, 7.30ന് ഭാഗവത പാരായണം, എട്ടിന് കലശപൂജ, 9ന് അഭിഷേകം, പത്തിന് കലശാഭിഷേകം, ഒന്നിന് അന്നദാനം, 6. 45 സോപാനസംഗീതം രാത്രി 8.30ന് വൈക്കം മാളവികയുടെ നാടകം എന്നിവ നടക്കും.