കാര്യവിജയത്തിന് ഭഗവതി സേവ ; മാളികപ്പുറത്തെ പൂജാവിധികൾ വിശദീകരിച്ച് മേൽശാന്തി

For full experience, Download our mobile application:
Get it on Google Play

ശബരിമല : കാര്യവിജയത്തിന് ഉത്തമമായ ഭഗവതി സേവയാണ് മാളികപ്പുറത്തെ പ്രധാന വഴിപാടെന്ന് മേൽശാന്തി മനു നമ്പൂതിരി. ക്ഷേത്രത്തിലെ പൂജാവിധികളെക്കുറിച്ചും പ്രധാന വഴിപാടുകളെക്കുറിച്ചും വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ദുർഗ്ഗാദേവിക്ക് സമർപ്പിക്കുന്ന ഈ പൂജ, ദിവസവും ദീപാരാധനയ്ക്ക് ശേഷം ഭഗവതീമണ്ഡപത്തിൽ വെച്ചാണ് നടക്കുന്നത്. ഉഷ പൂജ, ഉച്ച പൂജ, അത്താഴ പൂജ എന്നിങ്ങനെ മൂന്ന് നേരത്തെ പൂജകളാണ് ക്ഷേത്രത്തിൽ പ്രധാനമായും ഉള്ളത്. ഭഗവതി സേവയെക്കൂടാതെ മഞ്ഞൾപ്പറ, പട്ട് സമർപ്പണം എന്നിവയാണ് മാളികപ്പുറത്തമ്മയുടെ മറ്റ് പ്രധാന വഴിപാടുകൾ.

​ശ്രീധർമ്മ ശാസ്താവിൻ്റെ സേനാനായകനായ കൊച്ചുകടുത്തസ്വാമി, നവഗ്രഹങ്ങൾ, മലദൈവങ്ങൾ, നാഗങ്ങൾ, ഗണപതി ഭഗവാൻ എന്നീ ഉപദേവതാ പ്രതിഷ്ഠകളും ക്ഷേത്രസന്നിധിയിലുണ്ട്. ഇവർക്കും പ്രത്യേകം പൂജകൾ സമർപ്പിക്കുന്നുണ്ട്. ​ശബരിമലയുടെയും മാളികപ്പുറത്തിന്റെയും പവിത്രത കാത്തുസൂക്ഷിക്കേണ്ടത് ഓരോ ഭക്തൻ്റെയും കടമയാണെന്ന് മേൽശാന്തി ഓർമ്മിപ്പിച്ചു. ക്ഷേത്രപരിസരം ശുചിത്വത്തോടെ സംരക്ഷിക്കാൻ ഭക്തർ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...