പത്തനംതിട്ട : പുല്ലാട് ദേശത്തിന്റെ പൈതൃകം വിളിച്ചോതുന്ന അയ്യപ്പസ്വാമിയെ പ്രകീർത്തിക്കുന്നതും ഭക്തിയുടെ പാരമ്യത്തിലെത്തിക്കുന്നതുമായ, എന്നാൽ കാലഹരണപ്പെട്ടുപോകാനിടയുള്ളതുമായ, മൺ മറഞ്ഞ മഹാത്മാക്കളാൽ രചിക്കപ്പെട്ടു സംഗീതം നൽകിയ ഭജന കീർത്തനങ്ങൾ പുല്ലാട് ശ്രീ വിഘ്‌നേശ്വര ഭജൻസ് പുറത്തിറക്കി.
സോമശേഖരാത്മജാതനെ…….. എന്നു തുടങ്ങുന്ന ഭജന കീർത്തനത്തിന്റെ ഓഡിയോ, വീഡിയോയുടെ പ്രകാശനകർമം പന്തളം മൂലംനാൾ ശശികുമാര വർമ്മ നിർവഹിച്ചു. പുണർതം നാൾ നാരായണ വർമ്മ, ദീപാ വർമ്മ, അരുൺ വർമ്മ എന്നിവർ പങ്കെടുത്തു. ശ്രീ വിഘ്‌നേശ്വര ഭജൻസിനു വേണ്ടി സതീഷ് ചന്ദ്രൻ പുല്ലാട്, പ്രകാശ് ഭാസ്കർ പുല്ലാട്, അമൽ പുറമുറ്റം, അശ്വതി ശ്രീധരൻ, അക്ഷര സതീഷ്, ശ്രീലക്ഷ്മി പ്രകാശ്, ശ്രീബാല പ്രകാശ്, അഭയ് സതീഷ് എന്നിവർ പങ്കെടുത്തു.