അടൂർ : ചൂരക്കോട് ഇലങ്കത്തിൽ ശ്രീഭദ്രകാളി നവഗ്രഹ ക്ഷേത്രത്തിലെ ഭരണി കാർത്തിക രോഹിണി മകയിര മഹോത്സവം അഞ്ചിന് ആരംഭിക്കും. അഞ്ചിന് രാവിലെ 5ന് ഭദ്രകാളി സുപ്രഭാതം, പള്ളിയുണർത്തൽ. 5.30ന് മഹാഗണപതിഹോമം. 8ന് ദേവീഭാഗവത പാരായണം. 10.30ന് ഉച്ചപൂജ. 11ന് നവഗ്രഹപൂജ. വൈകിട്ട് 6.30ന് അമ്മയുടെ വിശ്വരൂപം ചാർത്തി ദീപാരാധന, ദീപക്കാഴ്ച. 6.45ന് പ്രാസാദശുദ്ധി. 7ന് കൈകൊട്ടിക്കളി. 7.30ന് ഭഗവതിസേവ, അത്താഴപൂജ. 8ന് കളമെഴുത്തും പാട്ടും. 8.30ന് നൃത്തസന്ധ്യ എന്നിവ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ പതിവ് പൂജകൾക്കു പുറമെ ആറിന് രാവിലെ 6ന് ആരംഭിക്കുന്ന കാർത്തിക പൊങ്കാല സാമൂഹ്യ പ്രവർത്തക ഡോ.എം.എസ്.സുനിൽ ഉദ്ഘാടനം ചെയ്യും.
രാത്രി 7.40ന് കൈകൊട്ടിക്കളി, 9ന് ഗാനമേള. ഏഴിന് രാവിലെ 8ന് തോറ്റംപാട്ട്, 9.30ന് മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് 6ന് നീലകരിങ്കാളി തെയ്യം, 6.45ന് പുഷ്പാഭീഷേകം, 7.30ന് കളമെഴുത്തും പാട്ടും തുടർന്ന് നീലകരിങ്കാളി തെയ്യം, ഗുളികൻ തെയ്യം. എട്ടിന് രാവിലെ 9ന് നവകം, കലശപൂജ, കലശം, കളഭാഭീഷേകം. 11ന് നവഗ്രഹ പൂജയ്ക്കുശേഷം മലയൂട്ട്. 3.30ന് കെട്ടുകാഴ്ച, വൈകിട്ട് 5ന് സോപാന സംഗീതം, രാത്രി 10.30ന് വടക്കുപുറത്ത് കളത്തിൽ വലിയ ഗുരുതി എന്നിവ നടക്കും.