ചെങ്ങന്നൂർ : ബോധിനി സാംസ്കാരിക കേന്ദ്രത്തിന്റെ ഒരു വർഷം നീണ്ടുനിന്ന രജതജൂബിലി ആഘോഷങ്ങൾക്ക് പരിസമാപ്തിയായി. സമാപന സമ്മേളനം വണ്ടിമല ഓഡിറ്റോറിയത്തിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. കവി കെ.രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഗോവ ഗവർണർ ഡോ.പി.എസ്.ശ്രീധരൻ പിള്ള, കവി ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ ഓൺലൈനിൽ ബോധിനി രജത ജൂബിലി സന്ദേശം നൽകി. കവി മായാരാജ് കല്ലിശേരി എഴുതിയ ‘നിശാശലഭം’ (നോവൽ) മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്തു. നോവലിസ്റ്റ് ഇ.വി.റജി പുസ്തക പരിചയം നടത്തി. പുരസ്കാര ജേതാക്കളായ ഇലഞ്ഞിമേൽ ഗാന്ധിഭവൻ ഡയറക്ടർ കെ.ഗംഗാധരൻ (കർമബോധിനി), എഴുത്തുകാരി മിനി ജെ.നായർ (അക്ഷരബോധിനി), നൃത്താദ്ധ്യാപിക ആർ.എൽ.വി വീണാ ശശികുമാർ (കലാബോധിനി) എന്നിവർക്ക് മന്ത്രി പുരസ്കാരം സമർപ്പിച്ചു. പ്രസംഗ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് പ്രോവിഡൻസ് എൻജിനീയറിംഗ് കോളേജ് ചെയർപേഴ്സൺ മറിയാമ്മ ജോർജ് മാത്യു പഴവന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
മാദ്ധ്യമ പ്രവർത്തകൻ എസ്.ഡി.വേണുകുമാർ ഗാന്ധി സ്മൃതി നടത്തി. എം.വി.ഗോപകുമാർ, ഗിരീഷ് ഇലഞ്ഞിമേൽ, അഡ്വ.ജലജ എസ്.നായർ, ജോജി ചെറിയാൻ, ഡോ.ടി.എ.സുധാകരക്കുറുപ്പ്, ബി.കൃഷ്ണകുമാർ കാരയ്ക്കാട്, ടി.കെ.ഇന്ദ്രജിത്ത്, ജൂണി കുതിരവട്ടം, ജോൺ മുളങ്കാട്ടിൽ, ബിന്ദു ആർ.തമ്പി, എസ്.വി.പ്രസാദ്, മനു പാണ്ടനാട്, എൻ.സദാശിവൻ നായർ, സുജ ജോൺ, അജി.ആർ.നായർ, കെ.കെ.തങ്കപ്പക്കുറുപ്പ്, മുരുകൻ പൂവക്കാട്ട് എന്നിവർ പ്രസംഗിച്ചു. ചിത്രകാരി കുമാരി അല്ലുമോൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം പ്രൊഫ.കെ.വി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ‘കാർട്ടൂണുകളിലെ ഗാന്ധിജി’ എന്ന വിഷയത്തിൽ ഷിഫാന പാലക്കീഴിൽ വിഷയാവതരണം നടത്തി. ഫാ.ഏബ്രഹാം കോശി അദ്ധ്യക്ഷനായി എൻ.ജി.മുരളീധരക്കുറുപ്പ്, ഡോ.ജി.വേണുഗോപാൽ, പാണ്ടനാട് രാധാകൃഷ്ണൻ, രജനി ടി.നായർ എന്നിവർ പങ്കെടുത്തു. കുമാരി നിവിത നിശീകാന്തിന്റെ ശാസ്ത്രീയ നൃത്തം, കുമാരി കീർത്തന ഹരികുമാറിന്റെ നാടോടിനൃത്തം, കുമാരി അഹല്യ ആർ.മേനോന്റെ ശാസ്ത്രീയനൃത്തം എന്നിവ അരങ്ങേറി.