ഭാരത് ജോഡോ ന്യായ് യാത്ര ; ഹിമന്തയുടെ സഹോദരനായ എസ് പിക്കെതിരെ കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഭാരത് ജോഡോ ന്യായ് യാത്രയില്‍ പര്യടനം തുടരുന്ന രാഹുല്‍ഗാന്ധിക്ക് സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കത്ത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി യാത്രയ്ക്കുനേരെയുണ്ടാവുന്ന അതിക്രമശ്രമങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ഖാര്‍ഗെ ആഭ്യന്തരമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. രാഹുല്‍ഗാന്ധിയോ യാത്രയിലെ മറ്റംഗങ്ങളോ ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ അസം മുഖ്യമന്ത്രിയുടേയും സംസ്ഥാന പോലീസ് മേധാവിയുടേയും ഇടപെടല്‍ ഉറപ്പാക്കണമെന്നാണ് കത്തിലെ ആവശ്യം.

ജനുവരി 18 മുതല്‍ തുടര്‍ച്ചയായുണ്ടായ സംഭവങ്ങള്‍ തീയതി സഹിതം അക്കമിട്ട് നിരത്തിയാണ് ഖാര്‍ഗെയുടെ കത്ത്. 18-ന് യാത്രക്ക് സുരക്ഷയൊരുക്കേണ്ടതിന് പകരം പോലീസ് ബി.ജെ.പിയുടെ പോസ്റ്ററുകള്‍ക്ക് കാവല്‍നിന്നുവെന്ന് ഖാര്‍ഗെ ആരോപിച്ചു. 19-ന് ലംഖിംപുരില്‍ ബി.ജെ.പി. അനുഭാവമുള്ള അക്രമികള്‍ ഭാരത് ജോഡോ ന്യായ് യാത്രയുടെ പോസ്റ്ററുകളും ബോര്‍ഡുകളും നശിപ്പിച്ചു. 21-ന് ജയറാം രമേശിനൊപ്പമുള്ള പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ സംഘത്തിന് നേരെ ബി.ജെ.പി. പ്രവര്‍ത്തകര്‍ കൈയേറ്റം നടത്തി. ജയറാം രമേശിന്റെ കാര്‍ ആക്രമിച്ചു. യാത്രയ്‌ക്കെതിരായ മുദ്രാവാക്യം വിളിച്ചുകൊണ്ട്, കാറിലെ സ്റ്റിക്കറുകള്‍ നശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...

കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി ; മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

0
ബെം​ഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി മന്ത്രി ബി...

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...