പത്തനംതിട്ട : ജില്ലാ കേന്ദ്രത്തിലെ പ്രധാന മത്സ്യ വിപണന കേന്ദ്രമായ നഗരസഭ മാർക്കറ്റ് നവീകരണം പൂർത്തിയാക്കി ഈ മാസം 26ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വീണാ ജോർജ്ജിന്റെ ആസ്തി വികസന പദ്ധതിയിൽ നിന്ന് ഒരു കോടി രൂപ ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മുഖേനയാണ് പ്രവൃത്തികൾ പൂർത്തിയാക്കിയിട്ടുള്ളത്. 5400 ചതുരശ്ര അടിയിലധികം വിസ്തൃതിയിൽ മാർക്കറ്റിനായി പുതിയ കെട്ടിടം നിർമ്മാണം പൂർത്തിയായിട്ടുണ്ട്.
കെട്ടിടത്തിൽ ഏഴ് കട മുറികളിലായി മത്സ്യ വിപണനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കി. ഇതോടൊപ്പം 19 സ്‌റ്റെയിൻലസ്സ് സ്റ്റീൽ മത്സ്യ ഡിസ്‌പ്ലേ ട്രോളികൾ, സ്‌റ്റെയിൻലസ്സ് സ്റ്റീൽ സിങ്കുകൾ, ഡ്രെയിനേജ് സൗകര്യം എന്നിവയും മാർക്കറ്റിലുണ്ടാവും. പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി മത്സ്യം വാങ്ങാൻ കഴിയും വിധമാണ് മാർക്കറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വായു സഞ്ചാരം ഉറപ്പാക്കും വിധമാണ് മാർക്കറ്റിന്റെ നിർമ്മാണം. തറയിൽ ആന്റി സ്‌കിഡ് ഇൻഡസ്ട്രിയൽ ടൈലുകളാണ് പാകിയിട്ടുളളത്. ആധുനിക സൗകര്യങ്ങളോടു കൂടിയ ടോയ്‌ലറ്റുകൾ, വാഷ് ഏരിയ എന്നിവയും മാർക്കറ്റിലുണ്ടാവും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























