Friday, April 26, 2024 9:48 am

107 ദിവസം, 3000 കിലോമീറ്റർ : ജോഡോ യാത്ര ഡൽഹിയിൽ – തലസ്ഥാനത്ത് ശക്തി തെളിയിക്കാൻ രാഹുൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ശനിയാഴ്ച രാജ്യതലസ്ഥാനമായ ഡൽഹിയിൽ പ്രവേശിച്ചു. 107 ദിവസം കൊണ്ട് ഏകദേശം 3000 കിലോമീറ്റർ യാത്ര പൂർത്തിയാക്കിയാണ് ഡൽഹിയിലെത്തിയിരിക്കുന്നത്. ഹരിയാന അതിർത്തിയായ ബദർപുരിൽ നിന്ന് രാവിലെ 6 മണിക്കാണ് ഡൽഹിയിലെ യാത്രക്ക് തുടക്കമായത്. പുരാന ഖില, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിലൂടെ യാത്ര വൈകുന്നേരം ചെങ്കോട്ടക്ക് സമീപം സമാപിക്കും.

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി തന്നെ പ്രതിപക്ഷ പാർട്ടികൾക്ക് ക്ഷണം അയച്ചിരുന്നു. കമൽ ഹാസൻ അടക്കമുള്ളവർ ഇന്ന് യാത്രയിൽ അണിനിരക്കും. തന്നെ രാഹുൽ ഗാന്ധി ക്ഷണിച്ചിട്ടുണ്ടെന്നും ഡിസംബർ 24ന് രാജ്യതലസ്ഥാനത്ത് നടക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുമെന്നും കമൽഹാസൻ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്, ബിഎസ്പി അധ്യക്ഷ മായാവതി, ആർഎൽഡി മേധാവി ജയന്ത് ചൗധരി, സുഭാഷ്പ മേധാവി ഓം പ്രകാശ് രാജ്ഭർ, ആസാദ് സമാജ് പാർട്ടി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദ്, മറ്റ് പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ എന്നിവർക്ക് ക്ഷണക്കത്ത് അയച്ചിട്ടുണ്ട്.

ഒൻപത് സംസ്ഥാനങ്ങളിലെ 46 ജില്ലകളിൽ 107 ദിവസങ്ങൾ കൊണ്ട് 3000 കിലോമീറ്ററോളം യാത്ര പിന്നിട്ടു. ഇനി 548 കിലോമീറ്റർ യാത്ര മാത്രമേ ബാക്കിയുള്ളൂ. 150 ദിവസം കൊണ്ട് 3500 കിലോമീറ്റർ കാൽനടയാത്രയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. യുപി, പഞ്ചാബ്, ജമ്മു കശ്മീർ എന്നീ 3 സംസ്ഥാനങ്ങളിലൂടെ യാത്ര ഇനിയും കടന്നുപോകാനുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇടുക്കിയിൽ ഇരട്ട വോട്ട് പിടികൂടി

0
ഇടുക്കി : ഇടുക്കിയിൽ ഇരട്ട വോട്ട് പിടികൂടി. ചെമ്മണ്ണാർ സെന്റ് സേവിയേഴ്സ്...

പാലക്കാട്ട് വോട്ട് ചെയ്യാൻ എത്തിയ വ്യക്തി കുഴഞ്ഞുവീണു മരിച്ചു

0
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് വോട്ട് ചെയ്യാൻ എത്തിയ ആൾ കുഴഞ്ഞു വീണു...

മല്ലപ്പള്ളി താലൂക്ക് പരിധിയിൽ നാല് പിങ്ക് പോളിംഗ് സ്റ്റേഷനുകൾ

0
മല്ലപ്പള്ളി : താലൂക്ക് പരിധിയിൽ വനിതാ പ്രാതിനിത്യം ഉറപ്പിക്കുവാനായി നാല് പിങ്ക്...

പ്രേമചന്ദ്രൻ വ്യക്തിഹത്യ നടത്തി, കലാകാരനാണെന്ന് പോലും ഓർത്തില്ല – മുകേഷ്

0
കൊല്ലം : കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥി എൻകെ പ്രേമ ചന്ദ്രനെതിരെ എൽഡിഎഫ്...