Friday, May 9, 2025 12:12 am

​​രത്തൻ ടാറ്റക്ക് ഭാരതരത്ന നൽകണം ; കേന്ദ്രത്തിനോട് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാർ

For full experience, Download our mobile application:
Get it on Google Play

മുംബൈ: അന്തരിച്ച വ്യവസായ പ്രമുഖനും മനുഷ്യസ്നേഹിയുമായ രത്തൻ ടാറ്റക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്ന നൽകണമെന്ന് മഹാരാഷ്ട്ര സർക്കാർ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. സർക്കാറിന്റെ ആവശ്യത്തെ ആർ.പി.ജി ഗ്രൂപ്പ് ചെയർപേഴ്സൺ ഹർഷ് ഗോയങ്ക പിന്തുണച്ചു. ഭാരത രത്നക്ക് ഏറ്റവും അർഹനാണ് രത്തൻടാറ്റ. എല്ലാവർക്കും പിന്തുടരാവുന്ന രീതിയിൽ അദ്ദേഹം പാദമുദ്രകൾ പതിപ്പിച്ചു.- ഗോയങ്ക പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് ഭാരതരത്ന.1954 ജനുവരി രണ്ട് മുതലാണ് ഭാരതരത്ന കൊടുക്കാൻ ആരംഭിച്ചത്. കല, സാഹിത്യം, ശാസ്ത്രം, പൊതു സേവനം, കായികം തുടങ്ങിയ മേഖലകളിൽ വ്യക്തിമദ്ര പതിപ്പിച്ച വ്യക്തികൾക്കാണ് ഭാരതരത്ന നൽകുക.

86ാം വയസിലാണ് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രത്തൻ ടാറ്റ വിടവാങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുർമു, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ രത്തൻ ടാറ്റക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. നേപ്പാൾ പ്രധാനമന്ത്രി ശർമ ഒലി, ഇന്ത്യയിലെ യു.എസ് അംബാസഡർ എറിക് ഗാർസറ്റി എന്നിവരും ആദരാഞ്‍ലികളർപ്പിച്ചു. രത്തൻ ടാറ്റയോടുള്ള ആദരസൂചകമായി മുബൈയിൽ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനബഹുമതികളോടെ മൃതദേഹം സംസ്കരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രഖ്യാപിച്ചു. രത്തൻ ടാറ്റയോടുള്ള ആദരസൂചകമായി സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. മുംബൈയിൽ ഇന്ന് നടത്താനിരുന്ന എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കലഞ്ഞൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മെയ് 9)

0
പത്തനംതിട്ട : കലഞ്ഞൂര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മ്മാണ ഉദ്ഘാടനം നാളെ...

ചിറ്റാറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മെയ് 9)

0
പത്തനംതിട്ട : ചിറ്റാര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ  (മെയ്...

കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തിര യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

0
ദില്ലി: അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തിര യോഗം...

പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി

0
തൃശൂര്‍: പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന...