കാട്ടാന സാന്നിധ്യം ; അടിയന്തിര യോഗം വിളിച്ച് ജനീഷ് കുമാർ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : ചിറ്റാർ സീതത്തോട് പ്രധാന റോഡിൽ കാട്ടാനകളുടെ സാന്നിദ്ധ്യം തുടരുന്ന സാഹചര്യത്തിൽ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ, വനം, റവന്യു, പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ അടിയന്തിര യോഗം വിളിച്ചു. വെളളിയാഴ്ച്ച പകൽ 2.30 ന് ചിറ്റാർ പഞ്ചായത്ത് ഓഫീസിലാണ് യോഗം ചേരുന്നത്. ചിറ്റാർ ഊരാംപാറയിലെ ജനവാസ മേഖലയിലാണ് 2 കാട്ടു കൊമ്പൻമാരുടെ സാന്നിദ്ധ്യം അടുത്തിടയായി കണ്ടുവരുന്നത്. അള്ളുങ്കൽ വനമേഖലയിൽ നിന്നും ഇറങ്ങി വരുന്ന ആനകൾ കക്കാട്ടാറ് നീന്തി കടന്നാണ് ജനവാസ മേഖലയിലും ഊരാംപാറ ഭാഗത്തു കൂടി കടന്നു പോകുന്ന ചിറ്റാർ സീതത്തോട് പൊതുമരാമത്ത് റോഡിലും എത്തുന്നത്. ആനയുടെ സാന്നിദ്ധ്യം അറിഞ്ഞ നിമിഷം മുതൽ വനപാലകരുടെ പ്രത്യേക ശ്രദ്ധ ഈ പ്രദേശത്തുണ്ട്. ജനങ്ങൾക്കും വാഹനയാത്രികർക്കും മുന്നറിയിപ്പ് നല്കി റോഡിൽ വനപാലകർ നടത്തുന്ന പ്രവർത്തനങ്ങൾ കൊണ്ടാണ് വൻ ദുരന്തം ഉണ്ടാകാത്തത്. എന്നിരുന്നാലും പ്രശ്നത്തിന് ശാശ്വത പരിഹാരമാവുന്നില്ല ഈ സാഹചര്യത്തിലാണ് എം എൽ എ യോഗം വിളിച്ചിരിക്കുന്നത്. ആനകൾ അള്ളുങ്കൽ വനമേഖലയിൽ നിന്നും മറുകരയിലേക്ക് ഇറങ്ങി വരുന്ന സാഹചര്യം ഒഴിവാക്കി മനുഷ്യനും കൃഷിക്കും സംരക്ഷണമൊരുക്കുന്നതിനെ പറ്റി യോഗത്തിൽ നടപടിയുണ്ടാകും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശസ്നേഹത്തിന്‍റെ നിറവിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം : മുഖ്യമന്ത്രി വി.ഡി സതീശൻ ദേശീയ പതാക ഉയർത്തി

0
തിരുവനന്തപുരം : സ്വാതന്ത്ര്യത്തിന്‍റെ അഭിമാനവും ദേശ സ്‌നേഹത്തിന്‍റെ ആവേശവും നിറച്ച് സായുധ...

കേരളത്തിൽ ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: കേരളത്തിൽ ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ...

ഭാര്യയുമായി തർക്കം ; 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്...

0
ആഗ്ര: കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ്...

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും അഡ്വാൻസും പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും അഡ്വാൻസും...