പത്തനംതിട്ട : കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ജില്ലാ സ്വാഗത സംഘം ഓഫീസ് ആഗസ്റ്റ് 24 ബുധനാഴ്ച രാവിലെ 10.30 ന് പത്തനംതിട്ട രാജീവ് ഭവനില്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം അറിയിച്ചു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ.പി.ജെ കുര്യന്‍, ആന്റോ ആന്റണി എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, ഭാരത് ജോഡോ യാത്ര സ്വാഗത സംഘം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബാബു ജോര്‍ജ്ജ്, കെ.പി.സി.സി, ഡി.സി.സി, പോഷക സംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി അറിയിച്ചു.





























