ഓടയ്ക്ക് മുകളിൽ സ്ലാബ് സ്ഥാപിക്കാത്തത് അപകട കെണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി പൂങ്കാവ് റോഡിൽ തെങ്ങുംകാവിൽ വളവിൽ ഓടക്ക് മുകളിൽ സ്ലാബ് സ്ഥാപിക്കാത്തത് അപകട കെണിയാകുന്നു. ബി എം ആൻഡ് ബിസി സങ്കേതിക വിദ്യയിൽ നിർമ്മിച്ച റോഡിൽ തെങ്ങുംകാവ് ഭാഗത്തെ വലിയ വളവിൽ ആണ് ഓട സ്ഥാപിക്കാത്തത്. വളവ് തിരിഞ്ഞ് വരുന്ന വാഹനങ്ങൾ ഓടയിൽ വീണ് അപകടം സംഭവിക്കുന്നതിന് സാധ്യത ഏറെയാണ്. എന്നാൽ റോഡ് നിർമ്മാണം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ഈ ഭാഗത്ത് ഓടക്ക് സ്ലാബ് സ്ഥാപിച്ചിട്ടില്ല.

പൂങ്കാവ്,പത്തനംതിട്ട, വാഴമുട്ടം, വള്ളിക്കോട്, ചന്ദനപ്പള്ളി തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിലേക്ക് പോകുന്നപ്രധാന റോഡാണ്‌ ഇത്.കാൽ നട യാത്രക്കാർക്കും ഓടയില്ലാത്തത് ഭീഷണി ഉയർത്തുന്നുണ്ട്. സമീപത്തെ സ്കൂളിലേക്കും ആരാധനാലയത്തിലേക്കും പോകുന്ന കൊച്ചു കുട്ടികളും പ്രായമായ ആളുകളും ഉൾപ്പെടെ ഇതുവഴി ആണ് സഞ്ചരിക്കുന്നത്. ഇരു ചക്ര വാഹന യാത്രക്കാരും ഇവിടെ അപകടത്തിൽ പെടുന്നതിന് സാധ്യത ഏറെയാണ്.ഇതേ റോഡിൽ മറ്റ് പലയിടത്തും ഓടക്ക് സ്ലാബ് സ്ഥാപിച്ചിട്ടുമുണ്ട്. വിഷയത്തിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...