തനിക്ക് ഫേസ്ബുക്കിൽ ഔദ്യോഗിക അക്കൗണ്ട് ഇല്ലെന്ന് വ്യക്തമാക്കി നടി ഭാവന മേനോൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തനിക്ക് ഫേസ്ബുക്കിൽ ഔദ്യോഗിക അക്കൗണ്ട് ഇല്ലെന്ന് വ്യക്തമാക്കി നടി ഭാവന മേനോൻ. ഇൻസ്റ്റഗ്രാമിലെ bhavzmenon എന്ന ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. തന്റെ പേരിൽ ഫേസ്ബുക്കിൽ നിരവധി വ്യാജ അക്കൗണ്ടുകളും പ്രൊഫൈലുകളും പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ആരാധകർക്കും പൊതുജനങ്ങൾക്കും മുന്നറിയിപ്പുമായി ഭാവന രംഗത്തെത്തിയത്. “എനിക്ക് ഫേസ്ബുക്കിൽ ഔദ്യോഗിക അക്കൗണ്ട് ഇല്ല. എന്റെ പേരിൽ കാണുന്ന അക്കൗണ്ടുകളും പേജുകളും വ്യാജമാണ്. അവയുമായി യാതൊരു ബന്ധവുമില്ല. ഇത്തരം വ്യാജ അക്കൗണ്ടുകൾ വിശ്വസിക്കുകയോ അവയുമായി ഇടപഴകുകയോ ചെയ്യരുത്,” എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഭാവന വ്യക്തമാക്കിയത്.

താൻ നിലവിൽ ഉപയോഗിക്കുന്ന ഏക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഇൻസ്റ്റാഗ്രാം മാത്രമാണെന്നും, അതിലെ ഒഫീഷ്യൽ ഹാൻഡിൽ ‘@bhavzmenon’ ആണെന്നും താരം വ്യക്തമാക്കി. തന്റെ പേരിൽ ഫെസ്ബുക്കിലോ മറ്റ് പ്ലാറ്റ്ഫോമിലോ പ്രൊഫൈലുകൾ കാണുകയാണെങ്കിൽ അത് വ്യാജമാണെന്നും അതിൽ വഞ്ചിതരാകരുതെന്നുമായിരുന്നു ഭാവന ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. വ്യാജ അക്കൗണ്ടുകൾ വഴി ആരാധകർ തെറ്റിദ്ധരിക്കപ്പെടാതിരിക്കാനാണ് താരം ഔദ്യോ​ഗിക പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുന്നത്. സെലിബ്രിറ്റികളുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്ടിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ആരാധകർ ഔദ്യോഗികമായി സ്ഥിരീകരിച്ച സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മാത്രമേ പിന്തുടരാവൂ എന്നും ഭാവനയുടെ മുന്നറിയിപ്പ് ഓർമ്മപ്പെടുത്തുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...