Sunday, April 27, 2025 9:43 am

സ്‌റ്റേജ് ഷോക്കിടെ ഭോജ്പുരി ഗായികക്ക് വെടിയേറ്റു

For full experience, Download our mobile application:
Get it on Google Play

സരൺ: പ്രശസ്ത ഭോജ്പുരി ഗായിക നിഷ ഉപാധ്യായയ്ക്ക് വെടിയേറ്റു. ബീഹാറിലെ സരൺ ജില്ലയിലെ സെൻദുർവ ഗ്രാമത്തിൽ നടന്ന സ്‌റ്റേജ് ഷോക്കിടെയായിരുന്നു വെടിയേറ്റതെന്നാണ് പോലീസ് പറയുന്നത്. ഷോയിൽ നിന്നുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ഇടത് തുടയിൽ വെടിയേറ്റ നിഷ ഉപാധ്യായയെ പട്നയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗായികയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. പരിപാടിക്കിടെ ചിലർ വെടിയുതിർക്കുകയായിരുന്നു. ഇതിനിടെയായിരുന്നു നിഷയുടെ കാലിൽ ബുള്ളറ്റ് കൊണ്ടത്. ഉടൻ തന്നെ ഗായിക സംഭവസ്ഥലത്ത് വീണു. വെടിവെച്ച ആളുകൾ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ബിഹാറിലെ അറിയപ്പെടുന്ന ഗായികയാണ് നിഷ. സരൺ ജില്ലയിലെ ഗാർഖ ഗൗഹർ ബസന്ത് സ്വദേശിനി കൂടിയാണിവർ.

സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും സോഷ്യൽ മീഡിയയിൽ നിന്നാണ് ഇക്കാര്യം അറിഞ്ഞതെന്നും ജന്ത ബസാർ സ്റ്റേഷൻ ഹൗസ് ഓഫീസർ നസറുദ്ദീൻ ഖാൻ എൻ.ഡി.ടി.വിയോട് പറഞ്ഞു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. അതേസമയം, വെടിവെപ്പിനെ കലാ-സാംസ്‌കാരിക മന്ത്രി ജിതേന്ദ്ര കുമാർ റായ് അപലപിച്ചു. ആഘോഷവേളകളിൽ നടക്കുന്ന വെടിവെയ്പ്പ് ക്രിമിനൽ കുറ്റമാണെന്നും ജനങ്ങൾ അത് മനസ്സിലാക്കണമെന്നും മന്ത്രി പിടിഐയോട് പറഞ്ഞു.

കുറ്റാരോപിതർക്കെതിരെ നടപടിയെടുക്കും. പൊതുയോഗങ്ങൾ, മതസ്ഥലങ്ങൾ, കല്യാണങ്ങൾ അല്ലെങ്കിൽ മറ്റ് ചടങ്ങുകൾ എന്നിവയിൽ ലൈസൻസുള്ള തോക്കുകൾ ഉപയോഗിച്ച് പോലും ആഘോഷപൂർവം വെടിവയ്ക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് ആളുകൾ അറിഞ്ഞിരിക്കണം. പ്രതികൾ ആരായാലും ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നതിൽ പികെ ശ്രീമതിക്ക് പിണറായിയുടെ വിലക്ക്

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കുന്നതിൽ കേന്ദ്ര കമ്മറ്റി അംഗം പി...

ഒമാനിൽ വാഹനം കൂട്ടിയിടിച്ച് കത്തി അപകടം ; മലയാളി യുവാവിന് ദാരുണാന്ത്യം

0
മസ്കത്ത്: ഒമാനിലെ ഖസബിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കൊല്ലം അഞ്ചൽ...

ശസ്ത്രക്രിയ കഴിഞ്ഞ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; അറ്റൻഡർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലുള്ള പെൺകുട്ടിക്ക് നേരെ...

സ്ലാബില്ലാത്ത ഓടയിൽ വീണ് ടാക്സി ഡ്രൈവറുടെ കൈയൊടിഞ്ഞു

0
കോഴിക്കോട് : സ്ലാബില്ലാത്ത ഓടയിൽ വീണ് ടാക്സി ഡ്രൈവറുടെ കൈയൊടിഞ്ഞു. വടകര...