കാമുകനൊപ്പം ഒളിച്ചോടാന്‍ യുവതിക്ക് ഭർത്താവിന്റെ സഹായം ; കല്യാണം കഴിഞ്ഞ് 20-ാം ദിവസം പ്രണയസാഫല്യം

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്രയില്‍ കാമുകനൊപ്പം ഒളിച്ചോടാന്‍ ഭാര്യയെ സഹായിച്ച് ഭര്‍ത്താവ്. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് കാമുകനെ ഉപേക്ഷിച്ച് യുവതി തന്നെ വിവാഹം ചെയ്തതെന്ന് ഭര്‍ത്താവ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നായിരുന്നു സഹായം. ബീച്ച്കില ഗ്രാമത്തിലാണ് സംഭവം. മെയ് പത്തിനായിരുന്നു സനോജ് കുമാറിന്റെ വിവാഹം. കല്യാണം കഴിഞ്ഞ് കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭാര്യ അസന്തുഷ്ടയാണെന്ന് ഭര്‍ത്താവ് തിരിച്ചറിയുകയായിരുന്നു. അന്വേഷിച്ചപ്പോള്‍ ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി പ്രണയം ഉണ്ടെന്നും കണ്ടെത്തി. കഴിഞ്ഞ പത്തുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും സനോജ് കുമാറിന് മനസിലായി.

വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായിരുന്നത് കൊണ്ടാണ് ഇരുവര്‍ക്കും വിവാഹം കഴിക്കാന്‍ സാധിക്കാതിരുന്നത്. ഭാര്യയുടെ സങ്കടം തിരിച്ചറിഞ്ഞ സനോജ്, കാമുകനൊപ്പം ഒളിച്ചോടാന്‍ സഹായം ചെയ്ത് കൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കല്യാണം കഴിഞ്ഞ് 20 ദിവസത്തിന് ശേഷമാണ് ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇരുവരെയും നാട്ടുകാര്‍ പിടികൂടി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് ഭര്‍ത്താവിനെയും വീട്ടുകാരെയും സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി. എന്നാല്‍ ഭാര്യയ്ക്ക് കാമുകനുമായുള്ള ബന്ധത്തെ സനോജ് പിന്തുണയ്ക്കുകയായിരുന്നു. കൂടാതെ ഇരുവരും ഒളിച്ചോടി കല്യാണം കഴിക്കുന്നതില്‍ സനോജ് എതിര്‍പ്പും പ്രകടിപ്പിച്ചില്ലെന്നും പോലീസ് പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചോദ്യപേപ്പർ ചോർച്ചയിൽ ശക്തമായ നിയമപരമായ പരിഷ്കാരങ്ങൾ ആവശ്യമാണ് ; നിശബ്ദത വെടിഞ്ഞ് രാഘവ് ഛദ്ദ

0
ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്നുള്ള പ്രതിഷേധങ്ങളിൽ നിശബ്ദത വെടിഞ്ഞ്...

പുനർജനി കേസ് എഴുതിത്തള്ളാനുള്ള നീക്കത്തിനെതിരെ സിപിഎം

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പുനർജനി കേസ് എഴുതിത്തള്ളാനുള്ള സർക്കാർ നീക്കത്തിനെതിരെ സിപിഎം....

94 വ്യാജ പിഎഫ് അക്കൗണ്ടുകളിലൂടെ പണം തട്ടി ; നോക്കിയയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
മുംബൈ : പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയായ നോക്കിയയുടെ മുംബൈയിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ...

പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ തിരിച്ചിറക്കി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ മോശം കാലാവസ്ഥയെ...