‘ഭോലേ ബാബ ഭക്തരെ തന്റെ കാലിൽ തൊടാൻ അനുവദിച്ചിരുന്നില്ല ‘ ; വാദങ്ങൾ തള്ളി അഭിഭാഷകൻ

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: ഹാഥ്‌റസ് ദുരന്തമുണ്ടായത് ഭോലേ ബാബയുടെ കാലിനടിയിലെ മണ്ണ് ശേഖരിക്കാൻ ആളുകൾ തിരക്ക് കൂട്ടിയപ്പോഴാണെന്ന വാദങ്ങൾ തള്ളി അഭിഭാഷകൻ. ഭോലേ ബാബയെന്ന നാരായൺ ഹരിയുടെ കാലിൽ തൊട്ട് വന്ദിക്കാൻ അദ്ദേഹം ആരെയും അനുവദിച്ചിരുന്നില്ലെന്നും ആരോ കരുതിക്കൂട്ടി ഉണ്ടാക്കിയ അപകടമാണിതെന്നുമാണ് ഇയാളുടെ അഭിഭാഷകൻ എപി സിങ് പറയുന്നത്. “ഹാഥ്‌റസ് ദുരന്തത്തിൽ തീർച്ചയായും ഗൂഢാലോചന നടന്നിട്ടുണ്ട്. ചടങ്ങിന് ശേഷം നാരായൺ ഹരി മടങ്ങിയപ്പോൾ എന്താണെന്ന് നിർവചിക്കാനാവാത്ത വിധം അവിടെ എന്തോ ഒന്ന് സംഭവിച്ചു. എന്താണ് നടക്കുന്നതെന്ന് സംഘാടകർക്കോ ചടങ്ങിൽ പങ്കെടുത്തവർക്കോ മനസ്സിലാകുന്നുണ്ടായിരുന്നില്ല. കൃത്യമായ പ്ലാനിംഗോട് കൂടിയാണ് അപകടം നടന്നിരിക്കുന്നത്. സാമൂഹ്യവിരുദ്ധരാണ് അപകടമുണ്ടാവാൻ കാരണം. വിശദമായ അന്വേഷണം നടത്തി ഇതിന് പിന്നിൽ ആരാണെന്ന് കണ്ടു പിടിക്കണം.

ഭോലേ ബാബയുടെ ഭാഗത്ത് നിന്ന് എല്ലാ സഹകരണവും അന്വേഷണ സംഘത്തിനുണ്ടാകും. നാരായൺ ഹരി ഭക്തരെ തന്റെ കാല് തൊട്ട് വണങ്ങാൻ അനുവദിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ കാലിനടിയിലെ മണ്ണ് എടുക്കാനാണ് ഭക്തർ തിരക്ക് കൂട്ടിയതെന്നുള്ള വാദങ്ങൾ എങ്ങനെ അംഗീകരിക്കും? അത്തരമൊരു വാദം ശരിവയ്ക്കുന്ന വീഡിയോയോ മറ്റ് തെളിവുകളോ ലഭിച്ചിട്ടില്ല”- എപി സിങ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നലെ സംഭവത്തിൽ പ്രതികരണവുമായി ഭോലേ ബാബയെന്ന സൂരജ്പാൽ സിങും രംഗത്തെത്തിയിരുന്നു. അപകടം നടക്കുന്നതിനും ഏറെ മുമ്പ് തന്നെ താൻ വേദിവിട്ടിരുന്നെന്നായിരുന്നു കത്തിലൂടെ ഇയാളുടെ പ്രതികരണം. അപകടത്തിന്റെ കാരണം സാമൂഹ്യ വിരുദ്ധരാണെന്നും ഇയാൾ ആരോപിച്ചിരുന്നു. നിലവിൽ ഒളിവിലാണ് സൂരജ്പാൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...