റെയിൽവേ നെറ്റ് വർക്ക് ഇല്ലാത്ത ലോകരാജ്യങ്ങൾ

For full experience, Download our mobile application:
Get it on Google Play

ഇതാ റെയിൽവേ നെറ്റ് വർക്ക് ഇല്ലാത്ത ലോകരാജ്യങ്ങൾ പരിചയപ്പെടാം. ഇല്ലാത്ത ചില രാജ്യങ്ങൾ പരിചയപ്പെടാം. പരിസ്ഥിതി സൗന്ദര്യത്തിൽ ഈ രാജ്യങ്ങൾ ഏറെ മുന്നിലാണ്.
ഭൂട്ടാൻ
ഇന്ത്യയുടെ അയൽരാജ്യങ്ങളിലൊന്നായ ഭൂട്ടാൻ റെയില്‍വേ ശൃംഗല ഇല്ലാത്ത രാജ്യങ്ങളിലൊന്നാണ്. രാജ്യത്തിന്‍റെ കഠിനമായ ഭൂപ്രകൃതി തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. കുത്തനെയുള്ള പർവ്വതങ്ങളും ദുർഘടമായ കുന്നുകളും താഴ്വാരങ്ങളും ഒക്കെയാണ് ഇവിടെ കാണാനുള്ളത്. അതുകൊണ്ടുതന്നെ ഇവിടെ റെയിൽപാത വരികയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. റെയില്‍വേ ഇല്ലെങ്കിലും എല്ലാ ഇടങ്ങളും റോഡ് മാര്‍ഗം കൃത്യമായി ബന്ധിപ്പിച്ചിട്ടുണ്ട്.
മൊണാക്കോ
ഫ്രാൻസ് റിവേരയിൽ സ്ഥിതി ചെയ്യുന്ന മൊണോക്കോ ഒരു ചെറിയ പ്രദേശമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നമായ പ്രദേശങ്ങളിലൊന്നാണെങ്കിലും ഇവിടെ റെയിൽ നെറ്റ് വര്‍ക്ക് ഇല്ല. സ്ഥലപരിമിതിയും ഇവിടുത്തെ ഭൂപ്രകൃതിയും ആണ് റെയില്‍പാത ഇല്ലാത്തതിനു പിന്നിൽ. എന്നിരുന്നാലും ബസുകളും ടാക്സികളും ഏറ്റവും മികച്ച രീതിയിൽ സൗകര്യങ്ങളോടെ ഇവിടെ സർവീസ് നടത്തുന്നു.

ഐസ്ലാന്‍ഡ്
ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളിലൊന്നാണ് ഐസ്ലാൻഡ്. അതിമനോഹരമായ ഭൂപ്രകൃതി, മഞ്ഞുപാളികൾ, ചുടുനീരുറവകൾ എന്നിങ്ങനെ ഒരു സഞ്ചാരിയുടെ മനസ്സിൽ കയറിപ്പറ്റാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. എന്നാൽ റെയിൽവേ നെറ്റ് വര്‍ക്ക് മാത്രം ഇവിടെ കാണാൻ സാധിക്കില്ല. വളരെ കുറഞ്ഞ ജനസംഖ്യ, അഗ്നിപർവ്വതങ്ങളുടെ സാന്നിധ്യം, ദുർഘടമായ ഭൂപ്രകൃതി എന്നിങ്ങനെ നിരവധി കാരണങ്ങൾ ഇവിടെ റെയില്‍വേ നെറ്റ് വര്‍ക്ക് ഇല്ലാത്തതിന് പിന്നിലുണ്ട്.
മാലദ്വീപ്
ബീച്ച് പ്രേമികളുടെയും ഹണിമൂൺ ആഘോഷിക്കുന്നവരുടെയും പ്രിയപ്പെട്ട സ്ഥലമാണ് മാലദ്വീപ്. സെലബ്രിറ്റികൾ ഉൾപ്പെടെയുള്ളവർ മാലദ്വീപിലെ സ്ഥിരം സന്ദർശകരാണ്. സമുദ്രനിരപ്പിൽ നിന്നും താഴെ സ്ഥിതി ചെയ്യുന്ന മാലദ്വീപ് ഒരു മാലയിൽ കോർത്തു കിടക്കുന്ന ദ്വീപുകൾ പോലെ മനോഹരമാണ്. ഇവിടെയും റെയിൽവേ നെറ്റ് വര്‍ക്ക് ഇല്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. സീപ്ലെയിനുകളും ബോട്ടുകളുമാണ് ഇവിടെ ഗതാഗതത്തിന് ഉപയോഗിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിലെ എസി കൂപ്പെയിൽ യുവതിയുടെ മദ്യക്കടത്ത് ; പിടികൂടിയത് 75 ലീറ്റർ മുന്തിയ ബ്രാൻഡുകളുടെ...

0
പട്ന: ബിഹാറിലെ സമസ്തിപുരിൽ ട്രെയിൻ യാത്രക്കാരിയിൽനിന്നും 75 ലീറ്റർ മദ്യം പിടികൂടിയ...

ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ; കണക്കുകൾ പുറത്ത്

0
ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പലുകളുടെ എണ്ണം കഴിഞ്ഞയാഴ്ച...

കളമശ്ശേരിയിൽ ബെവ്കോയ്ക്ക് സമീപം മൃതദേഹം കണ്ടെത്തി ; മുഖത്ത് പരിക്കേറ്റ പാടുകൾ

0
കൊച്ചി : കളമശ്ശേരി തോഷിബ ജംഗ്ഷനിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ബെവ്‌കോയ്ക്ക്...

മഹാരാഷ്ട്ര തെരുവുകളും കീഴടക്കി വിദ്യാർഥി പ്രക്ഷോഭം ; പിന്തുണയുമായി രാഹുൽ ഗാന്ധി

0
പുനെ: തുടർച്ചയായ പരീക്ഷ ക്രമക്കേടുകൾക്കൊടുവിൽ മഹാരാഷ്ട്രയിലും വിദ്യാർഥികളുടെ പ്രതിഷേധം ശക്തമാകുന്നു. ദില്ലിയിലും...