ഡല്‍ഹി: മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് തന്നെ അക്രമിച്ച ബിഭവ് കുമാര്‍ കെജ്രിവാളിന്റെ പ്രധാന മനഃസാക്ഷി സൂക്ഷിപ്പുകാരനാണെന്ന് എ.എ.പി രാജ്യസഭാ എം.പി സ്വാതി മലിവാള്‍. തനിക്കെതിരേ നടന്ന അത്രിക്രമത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം ലജ്ജിതരാണെന്നും സ്വാതി പറഞ്ഞു. വിവാദത്തിന് ശേഷം നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സ്വാതി. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആളാണ് ബിഭവ്. വലിയ സര്‍ക്കാര്‍ മന്ദിരത്തിലാണ് താമസം. മന്ത്രിമാര്‍ക്ക് പോലും ലഭിക്കാത്ത സൗകര്യമാണ് ബിഭവിന് ലഭിക്കുന്നതെന്നും സ്വാതി ചൂണ്ടിക്കാട്ടി. എ.എ.പിക്ക് ബിഭവിനെ പേടിയാണ്. നേരത്തേയും അയാള്‍ക്കെതിരേ സമാന രൂപത്തിലുള്ള അതിക്രമ പരാതിയുണ്ടായിട്ടുണ്ടെന്നും സ്വാതി പറഞ്ഞു. അരവിന്ദ് കെജ്രിവാള് ഇപ്പോള്‍ ബിഭവിന് വേണ്ടി പോരാടുകയാണ്. ഇതേ പോരാട്ട വീര്യം മനീഷ് സിസോദിയയുടെ കാര്യത്തിലുണ്ടായില്ല. മനീഷ് സിസോദിയ ഇവിടെയുണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്നും സ്വാതി പറയുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.