മല്ലപ്പള്ളിയില്‍ എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ യുവാവിനെ എം.ഡി.എം.എ യുമായി പിടികൂടി. മല്ലപ്പള്ളി കൊറ്റനാട് പീടികയിൽ വീട്ടിൽ തോമസ് മാത്യുവിന്റെ മകൻ സ്റ്റാൻലി തോമസ് മാത്യു (കൊറിയർ സ്റ്റാൻലി -31) ആണ്  പിടിയിലായത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ യുവാവിന്റെ കിടപ്പ് മുറിയില്‍ നിന്നുമാണ് എം.ഡി.എം.എ പിടിച്ചെടുത്തത്. കഴിഞ്ഞ രാത്രിയിലാണ് സംഘം പരിശോധന നടത്തിയത്.

ഇയാള്‍ സ്ഥിരമായി എം.ഡി.എം.എ ഉപയോഗിക്കുകയും വില്പന നടത്തുകയും ചെയ്യുന്നതായി യുവാവിനെ ചോദ്യം ചെയ്തതില്‍ നിന്നും എക്സൈസ് സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം.ഒ വിനോദിന്റെ  നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എസ്.ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർ ജിതിൻ എൻ., നിതിൻ ശ്രീകുമാർ, കൃഷ്ണകുമാർ എം.എസ്, സോജൻ എച്ച്., വിഷ്ണു വി., വനിതാ സിവിൽ എക്സൈസ് ഓഫീസർ ഭാഗ്യലക്ഷ്മി എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....