കോന്നിയിൽ ഊഷ്മള സ്വീകരണം ഏറ്റുവാങ്ങി ബിബിൻ എബ്രഹാം

For full experience, Download our mobile application:
Get it on Google Play

കോന്നി : ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷൻ ഇടതുപക്ഷ സ്ഥാനാർഥി ബിബിൻ എബ്രഹാമിന്റെയും ബ്ലോക്ക് – വാർഡ്‌ സ്ഥാനാർഥികളുടെയും രണ്ടാം ഘട്ട പര്യടനത്തിൽ മലയോര നാടിന്റെ ഊഷ്‌മളമായ സ്വീകരണം. കുമ്മണ്ണൂരിൽ നിന്നും ആരംഭിച്ച രണ്ടാം ഘട്ട പര്യടനം സി പി ഐ എം കോന്നി ഏരിയ കമ്മറ്റി സെക്രട്ടറി ശ്യാം ലാൽ ഉത്ഘാടനം ചെയ്തു. ഡോ എം രാജൻ അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം മലയാലപുഴ ശശി, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി എ ദീപകുമാർ, ജില്ലാ കൗൺസിൽ അംഗങ്ങളായ കെ രാജേഷ്, വിജയ വിൽസൺ, കെ ശിവദാസ്, തുളസിധരൻ നായർ, രഘുനാധ് ഇടത്തിട്ട, സ്ഥാനാർഥികളായ ബിബിൻ എബ്രഹാം, തുളസി മണിയമ്മ, ഷീബ സുധീർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ ഇടങ്ങളിൽ സ്ഥാനാർഥികൾ സ്വീകരണങ്ങൾ ഏറ്റുവാങ്ങി.

കുമ്മണ്ണൂരിൽ നിന്നും രാവിലെ തുടങ്ങിയ സ്വീകരണം നെടിയകാല, മുളന്തറ, മാവനാൽ, ടവർ ഭാഗം, പരുത്തി, ആറ്റുവശം, ലക്ഷം വീട്, പേരകത്തുപടി, മങ്ങാട് ജംഗ്ഷൻ, മാളാപാറ, എസ് എൻ ഡി പി ജംഗ്ഷൻ, മുകുടി, മാടത്തേത്തുപടി, തൈക്കാവ്, ആനകുത്തി, വട്ടമൺ കുരിശടി, വാഴമുട്ടം പടി, നെടുംപാറ, മെഡിക്കൽ കോളേജ്, ഇരുപതേക്കർ, താവളപ്പാറ, പെരിഞ്ഞൊട്ടക്കൽ, ആനക്കല്ല്, കാച്ചാനം, മഞ്ഞക്കടമ്പ്, താഴം, ആമക്കുന്ന്, പൂവണ്ണുംമൂട്ടിൽ ഭാഗം, കുപ്പക്കര, അട്ടച്ചാക്കൽ, കണ്ണമല സൊസൈറ്റിപടി, പാലമുക്ക്, ബ്ലാവനാക്കുഴി, മല്ലേലി കോളനി, കോടത്തേത്തുപടി, തേക്കുമല എന്നിവടങ്ങളിൽ പര്യടനം നടത്തിയ ശേഷം പയ്യനാമണ്ണിൽ സമാപിച്ചു.

പര്യടന കേന്ദ്രങ്ങളിൽ എല്ലാം ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. സ്ത്രീകളും കുട്ടികളും അമ്മമാരുമെല്ലാം പൂച്ചണ്ടുകളും ഹാരവുമൊക്കെയായാണ് സ്ഥാനാർഥികളെ സ്വീകരിച്ചത്. നൂറുകണക്കിന് ആളുകൾ ആണ് തുറന്ന വാഹനത്തിൽ എത്തിയ സ്ഥാനാർഥികളേ കാണുവാൻ റോഡിന് ഇരവശവും കാത്ത് നിന്നത്. സ്വീകരണ യോഗങ്ങളിൽ എല്ലാം സ്ഥാനാർഥികൾ നന്ദി പ്രകാശിപ്പിച്ചു. മേഖലയിലെ എല്ലാ ജനങ്ങളുടെയും അനുഗ്രഹാശിസുകൾ ഏറ്റുവാങ്ങിയാണ് രണ്ടാം ഘട്ട പര്യടനം അവസാനിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...