സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പ്രാദേശിക അവധിയില്‍ നിന്ന് ഒഴിവാക്കി
ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ഡിസംബര്‍ നാലിന് (വ്യാഴം) തിരുവല്ല താലൂക്ക് പരിധിയില്‍ പ്രഖ്യാപിച്ച പ്രാദേശിക അവധിയില്‍ നിന്ന് തദേശ സ്വയംഭരണ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലി നിര്‍വഹിക്കുന്ന ഓഫീസുകളെയും ജീവനക്കാരെയും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.

പൊതുതിരഞ്ഞെടുപ്പ്: ആനുകൂല്യ വിതരണത്തില്‍ നിന്ന് സ്ഥാനാര്‍ഥികള്‍ മാറി നില്‍ക്കണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മല്‍സരിക്കുന്നവര്‍ ജോലിയുടെ ഭാഗമായോ അല്ലാതെയോ ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതില്‍ നിന്ന് തിരഞ്ഞെടുപ്പ് കഴിയും വരെ മാറി നില്‍ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. സ്ഥാനാര്‍ഥികളായുള്ള ആശാപ്രവര്‍ത്തകര്‍ സര്‍ക്കാര്‍ നല്‍കുന്ന മരുന്നും മറ്റും തങ്ങള്‍ മല്‍സരിക്കുന്ന മണ്ഡലത്തിലെ/ വാര്‍ഡിലെ വോട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിട്ട് എത്തിക്കുന്നതില്‍ നിന്ന് ഒഴിവാകണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ആനുകൂല്യ വിതരണം മുടങ്ങാതിരിക്കാന്‍ ഇപ്രകാരം ഒഴിവാകുന്നവര്‍ക്ക് പകരം സംവിധാനം അതത് അധികാരികള്‍ ഏര്‍പ്പെടുത്തണം. വരണാധികാരികള്‍ സ്ഥാനാര്‍ഥികളുടെ യോഗം വിളിച്ച് ഇക്കാര്യം അറിയിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...