സ്‌കൂട്ടറില്‍ കാറിടിച്ച് സുവിശേഷപ്രവര്‍ത്തകര്‍ മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ആറന്മുള : സ്‌കൂട്ടറില്‍ കാറിടിച്ച് സുവിശേഷപ്രവര്‍ത്തകര്‍ മരണപ്പെട്ടു. പുനലൂര്‍ ഇടമണ്‍ ഉറുകുന്ന് മേരി വിലാസം ബെനന്‍സ് ഡേവിഡ് (43), ഇടുക്കി കട്ടപ്പന തോപ്രാംകുടി ചരുവിളയില്‍ വീട്ടില്‍ ജയിംസ് (പ്രസന്നന്‍ – 49) എന്നിവരാണ് മരിച്ചത്. മാവേലിക്കര – കോഴഞ്ചേരി സംസ്ഥാനപാതയില്‍ ആറന്മുള പുന്നംതോട്ടത്തിന് സമീപം ആയിരുന്നു അപകടം. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. ആറന്മുള ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടര്‍ മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കുന്നതിനിടെ എതിരെവന്ന കാറിന്റെ വശത്ത് തട്ടി ഇവര്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം.

ബെനന്‍സാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ജയിംസിനെ തൊട്ടുപിന്നാലെ വന്ന വാഹനത്തില്‍ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബെനന്‍സിനെ ആശുപത്രിയിലേക്ക് മാറ്റാനായി പിന്നാലെയെത്തിയ വാഹനങ്ങള്‍ക്ക് കൈകാട്ടിയെങ്കിലും ആരും നിര്‍ത്താന്‍ തയാറായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പിന്നീട് ഇതുവഴിയെത്തിയ കാറില്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...