വാഷിംങ്ടൺ: യു.എസ് പൊതു തിരഞ്ഞെടുപ്പിൽ തന്റെ സമ്മതിദാന അവകാശം രേഖപ്പെടുത്തി പ്രസിഡന്‍റ് ജോ ബൈഡൻ. ഡെള്ളവെയറിലെ വിൽമിങ്ടണിൽ വീട്ടിൽനിന്ന് ഏറെ അകലെയല്ലാത്ത ബൂത്തിൽ 40 മിനിറ്റോളം വോട്ടു ചെയ്യാൻ മറ്റു വോട്ടർമാർക്കൊപ്പം ബൈഡനും കാത്തുനിന്നു. വരിയിൽ നിൽക്കുമ്പോൾ ബൈഡൻ വോട്ടർമാരുമായി സംസാരിക്കുന്നതും തനിക്ക് മുന്നിലുള്ള വീൽചെയറിലെ വയോധികയെ തള്ളിനീക്കി സഹായിക്കുന്നതും വിഡിയോയിൽ കാണാം. തന്റെ തിരിച്ചറിയൽ രേഖ തിരഞ്ഞെടുപ്പ് പ്രവർത്തകക്ക് കൈമാറി ശേഷം ഒരു ഫോമിൽ ഒപ്പിടുകയും തുടർന്ന് ‘ ഇപ്പോൾ ജോസഫ് ബൈഡൻ വോട്ടുചെയ്യുന്നു’ എന്ന് ഉദ്യോഗസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. കറുത്ത തുണികൊണ്ട് മറച്ച ബൂത്തിൽ വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ ബൈഡൻ തിരഞ്ഞെടുപ്പ് പ്രവർത്തകരോട് സംസാരിക്കുന്നതും കാണാം. വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ് ഉൾപ്പെടെയുള്ള ഡെമോക്രാറ്റുകൾ വിജയിക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോയെന്ന് പോളിങ് സ്ഥലത്തിന് പുറത്ത് ഒരാൾ ചോദിച്ചപ്പോൾ ‘നമ്മൾ വിജയിക്കുമെന്നാ’യിരുന്നു ബൈഡന്റെ മറുപടി. ആരോഗ്യത്തെക്കുറിച്ചുള്ള വർധിച്ച ആശങ്കകളും മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്താനുള്ള സാധ്യതയെക്കുറിച്ചുള്ള ഡെമോക്രാറ്റുകളുടെ ആശങ്കയും കാരണം വീണ്ടും തിരഞ്ഞെടുപ്പിൽ മൽസരിക്കേണ്ട എന്ന് കഴിഞ്ഞ ജൂലൈയിൽ ബൈഡൻ തീരുമാനിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1