സര്‍ക്കാര്‍ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് തെളിഞ്ഞു : പബ്ലിക് പ്രോസിക്യൂട്ടര്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: സര്‍ക്കാര്‍ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് തെളിഞ്ഞുവെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍. സര്‍ക്കാര്‍ ദിവ്യയോടൊപ്പമല്ല. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളിയ നടപടി പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുവെന്ന് വ്യക്തമായിരിക്കുകയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ അജിത് കുമാര്‍ പറഞ്ഞു. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിനു പിന്നാലെ, കോടതി വളപ്പില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഈ കാര്യത്തില്‍ യാതൊരു മാറ്റവുമില്ല. പ്രോസിക്യൂഷനും കേരള സര്‍ക്കാരും പോലീസും ഇരയ്‌ക്കൊപ്പമെന്ന് തെളിയിച്ചു. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളിയതോടെ പ്രൊസിക്യൂഷന്‍ വാദം അംഗീകരിച്ചിരിക്കുകയാണ്. ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം കൊടുക്കാതിരിക്കേണ്ടത് എന്തടിസ്ഥാനത്തിലെന്ന് പ്രോസിക്യൂഷന്‍ കൃത്യമായ രീതിയില്‍ത്തന്നെ പറഞ്ഞിട്ടുണ്ട്. പോലീസിനെ സംബന്ധിച്ച് നിയമപരമായി അറസ്റ്റ് ചെയ്യാന നിലവില്‍ തടസ്സമില്ല. ദിവ്യയെ അറസ്റ്റുചെയ്യുമോയെന്ന കാര്യം അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടത്. പ്രോസിക്യൂഷന് ഇക്കാര്യത്തില്‍ പ്രത്യേക അഭിപ്രായമില്ല. ഹൈക്കോടതിയില്‍ ദിവ്യ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കുമോയെന്നത് തീരുമാനിക്കേണ്ടത് അവരുടെ അഭിഭാഷകനാണ്. ഇക്കാര്യത്തില്‍ അവരാണ് തീരുമാനിക്കേണ്ടതെന്നും അഡ്വ. അജിത് കുമാര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി എം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ചയ്ക്ക് സംസ്ഥാന സർക്കാർ

0
ഡൽഹി: പി എം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ചയ്ക്ക്...

ചെങ്ങന്നൂരിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

0
ചെങ്ങന്നൂർ : വിപണിയിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന 26 ഗ്രാം...

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി

0
കൊച്ചി: എറണാകുളം കുര്യാപിള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി. ഇന്ന്...

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന് മുൻ ഭരണസമിതി...

0
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും...