ന്യൂഡല്‍ഹി : യുഎസ് പ്രസിഡന്റ് ബൈഡന്‍ കൊവിഡില്‍ നിന്ന് പെട്ടെന്ന് രോഗമുക്തനാകാന്‍ ആശംസയുമായി പ്രധാനമന്ത്രി മോദി. ബൈഡന് കൊവിഡ് ടെസ്റ്റില്‍ പോസിറ്റിവായെന്നും നേരിയ രോഗലക്ഷണങ്ങള്‍ പ്രകടമാണെന്നും വൈറ്റ് ഹൗസ് ആണ് ഔദ്യോഗികമായി അറിയിച്ചത്. കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച ബൈഡന്‍, രണ്ട് തവണ ബൂസ്റ്റര്‍ വാക്‌സിനും സ്വീകരിച്ചിരുന്നു.
കൊവിഡ് പോസിറ്റിവായതോടെ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയായിരുന്നു ജോ ബൈഡന്‍. ബൈഡന്‍ വേഗം രോഗമുക്തി നേടാന്‍ ആശംസിക്കുന്നുവെന്നും അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും നരേന്ദ്രമോദി ട്വീറ്റില്‍ പറഞ്ഞു. ഐസൊലേഷന്‍ സമയത്തും ബൈഡന്‍ ചുമതലകളെല്ലാം തമന്നെ നിര്‍വഹിക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.