തന്റെ ബാഗില്‍ ബോംബുണ്ടെന്ന് യാത്രക്കാരന്‍ ; ഇന്‍ഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി പറ്റ്‌നയിലിറക്കി

For full experience, Download our mobile application:
Get it on Google Play

പറ്റ്‌ന : ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി പറ്റ്‌നയിലിറക്കി. തന്റെ ബാഗില്‍ ബോംബുണ്ടെന്ന് യാത്രക്കാരന്‍ പറഞ്ഞതോടെയാണ് വിമാനം തിരിച്ചിറക്കിയതെന്ന് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇന്‍ഡിഗോയുടെ 6ഇ 2126 വിമാനമാണ് പറ്റ്‌ന വിമാനത്താവളത്തില്‍ ഇറക്കിയത്. പിന്നാലെ യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

ബോംബ് സ്‌ക്വാഡും പോലിസും ചേര്‍ന്ന് പരിശോധിച്ച ശേഷം വിമാനം സുരക്ഷിതമാണെന്ന് വ്യക്തമാക്കി. യാത്രക്കാരന്റെ ബാഗും പരിശോധിച്ചു. ബോംബ് കണ്ടെത്താനായില്ല. ഇന്നലെ രാത്രി റദ്ദാക്കിയ യാത്ര ഇന്ന് രാവിലെ പുനരാരംഭിക്കും. റിഷി ചന്ദ് സിങ് എന്നയാളാണ് ബോംബ് ഭീഷണി ഉയര്‍ത്തിയത്. ലഖ്‌നൗ സ്വദേശിയാണ് ഇയാള്‍. മാതാപിതാക്കള്‍ക്കൊപ്പം ഡല്‍ഹിയിലേക്ക് പോകാനെത്തിയ യുവാവ് വിമാനത്തില്‍ ബോംബുണ്ടെന്ന് ഉറക്കെ വിളിച്ചുപറയുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി.വ്യാജ ബോംബ് ഭീഷണി മുഴക്കിയതിന് റിഷി ചന്ദ് സിങിനെ പോലിസ് അറസ്റ്റ് ചെയ്തു. യാത്രക്കാരന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...

കലഞ്ഞൂരില്‍ വീണ്ടും അപകടം – ബൈക്കും ലോറിയും കൂട്ടിയിടിച്ചു : ബൈക്ക് യാത്രികന്‍ മരിച്ചു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കലഞ്ഞൂരില്‍ ബൈക്കും ലോറിയും...