Tuesday, April 23, 2024 9:27 pm

ചരിത്രപരമായ തീരുമാനവുമായി ബൈഡന്‍ ; കൊവിഡ് വാക്‌സീന്‍ പേറ്റന്റ് ഒഴിവാക്കുമെന്ന് അമേരിക്ക

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായക നീക്കവുമായി അമേരിക്ക. കൊവിഡ് വാക്‌സീനുകളുടെ പേറ്റന്റ് താല്‍ക്കാലികമായി ഒഴിവാക്കാനാണ് അമേരിക്ക തീരുമാനിച്ചത്. ലോകം മഹാമാരിയില്‍ ബുദ്ധിമുട്ടുമ്പോള്‍ വാക്‌സീന്‍ കമ്പിനികള്‍ കോടിക്കണക്കിന് സ്വത്തുണ്ടാക്കുന്നുവെന്ന വിമര്‍ശനം ശക്തമായതോടെയാണ് വാക്‌സീന്‍ പേറ്റന്റ് ഒഴിവാക്കാന്‍ തീരുമാനവുമായി അമേരിക്ക രംഗത്തെത്തിയത്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ വാക്‌സീന്റെ പേറ്റന്റ് ഒഴിവാക്കണമെന്ന് ജോ ബൈഡനോട് ആവശ്യപ്പെട്ടിരുന്നു. വാക്‌സീനുകള്‍ക്ക് പേറ്റന്റ് വേണ്ടെന്ന നിര്‍ദേശം ലോക വ്യാപാര സംഘടനയില്‍ ഉന്നയിക്കുമെന്ന് ജോ ബൈഡന്‍ ഭരണകൂടം വ്യക്തമാക്കി.

പേറ്റന്റ് ഒഴിവാക്കിയാല്‍ കമ്പനികളുടെ വാക്‌സീന്‍ കുത്തക ഇല്ലാതാകും. വാക്‌സീന്‍ സാങ്കേതികവിദ്യയുടെ ഉടമസ്ഥത കമ്പനികള്‍ക്ക് ഇല്ലാതാകുന്നതോടെ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് വാക്സിനുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. പേറ്റന്റ് ഒഴിവാക്കണമെന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിര്‍ദേശത്തില്‍ എതിര്‍പ്പുമായി വാക്‌സീന്‍ കമ്പനികള്‍ രംഗത്തെത്തി. വാര്‍ത്ത പുറത്തുവന്നതോടെ ഫൈസര്‍ അടക്കമുള്ള വാക്‌സീന്‍ കമ്പനികളുടെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞു. ബൈഡന്റെ തീരുമാനത്തെ ചരിത്രപരമെന്ന് ലോകാരോഗ്യ സംഘടന പുകഴ്ത്തി. വാക്‌സീന്‍ നിര്‍മ്മാതാക്കളായ ഫൈസര്‍, മൊഡേണ എന്നിവരുടെ എതിര്‍പ്പ് തള്ളിയാണ് അമേരിക്ക ചരിത്രപരമായ തീരുമാനമെടുത്തത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരളം ലോക്‌സഭയില്‍- ജില്ലയിൽ തെരഞ്ഞെടുപ്പ് ഗൈഡ് പ്രകാശനം ചെയ്തു

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; 26ന് അവധി

0
തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26ന് സംസ്ഥാനത്തെ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് : ജില്ലയിൽ മദ്യനിരോധനം ഏര്‍പ്പെടുത്തി

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം നാളെ...

ലോക്സഭാ തെരഞ്ഞെടുപ്പ് : 24 വൈകിട്ട് ആറു മുതല്‍ 27 പുലര്‍ച്ചെ ആറു വരെ...

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന 24...