ചേർത്തലയിൽ വൻ ലഹരിമരുന്ന് വേട്ട ; പ്രതികൾ റിമാൻഡിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ :  ചേർത്തലയിൽ വൻ ലഹരിമരുന്ന് വേട്ട. ഒരു കോടിയിലധികം രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. പച്ചക്കറി ലോറിയിൽ ഒളിപ്പിച്ചു കടത്താനായിരുന്നു പ്രതികളുടെ ശ്രമം.  ചേർത്തല ബൈപ്പാസ് ജംഗ്ഷനിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പച്ചക്കറി ലോറി പരിശോധിച്ചപ്പോഴാണ് വൻ തോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസിന് കണ്ടെത്തിയത്.

ഉരുളക്കിഴങ്ങ് ചാക്കുകൾക്ക് താഴെ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. നൂറ് ചാക്കുകളിലായി ഒന്നരലക്ഷം പായ്ക്കറ്റ് പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സേലം സ്വദേശികളായ അരുൾമണി, രാജശേഖർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ആർക്ക് വേണ്ടിയാണ് ഇത്ര വലിയ ലഹരി കടത്ത് നടത്തിയതെന്ന് പ്രതികൾ വ്യക്തമാക്കിയിട്ടില്ല. അറസ്റ്റിലായവരെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...