വയനാട്ടിൽ വൻ കഞ്ചാവ് വേട്ട ; 50കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ: വയനാട്ടിൽ വൻ കഞ്ചാവ് വേട്ട. വിൽപ്പനയ്ക്കായി സൂക്ഷിച്ച 10 കിലോയോളം കഞ്ചാവുമായി കൽപറ്റ ടൗണിൽ നിന്ന് ഒരാളെ പിടികൂടി. മേപ്പാടി, കള്ളാടി, നെല്ലിപ്പറമ്പിൽ വീട്ടിൽ അനിൽ കുമാർ എന്ന അനീസ് (50) നെയാണ് ജില്ലാ നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ജോഷി ജോസിന് കീഴിലെ ലഹരിവിരുദ്ധ സ്ക്വാഡ് വ്യാഴാഴ്ച പുലർച്ചയോടെ പിടികൂടിയത്. പിടിയിലായ അനീസിന് വയനാട് ജില്ലയിലും പുറത്തുമായി നിരവധി മോഷണകേസുകളുണ്ട്. ദീർഘകാലം ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന ഇയാൾ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതോടെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കൽപറ്റ ടൗണിൽ പുതിയ സ്റ്റാൻഡിന് സമീപം വെച്ച് ട്രോളി ബാഗുമായി സംശയാസ്‌പദമായി കണ്ട ഇയാളെ ഡാൻസാഫ് എസ്.ഐ എൻ.വി ഹരീഷ് കുമാറിന്റെയും കൽപറ്റ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എം. സജി ഷിനോബിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോഴാണ് 9.58 കിലോ കഞ്ചാവ് കണ്ടെടുക്കുന്നത്. അനീസിന്‍റെ ട്രോളി ബാഗിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ലഹരിക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച് പോലീസ് നിരീക്ഷണം നടത്തി വരികയാണെന്നും ലഹരി ഉപയോഗം വിൽപ്പന എന്നിവ തടയുന്നതിനാവശ്യമായ ശക്തമായ നിയമ നടപടികൾ സ്വീകരിച്ചു വരികയാണെന്നും ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ പി എസ് അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം

0
അരൂർ: ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികൻ മരിച്ചു. അരൂക്കുറ്റി...

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...