കളമശേരി: റെയില്‍പാളത്തില്‍ തടി കഷണം കണ്ടെത്തിയ സംഭവത്തില്‍ അന്തര്‍ സംസ്ഥാന തൊഴിലാളി പിടിയിലായി. സൗത്ത് കളമശ്ശേരിയില്‍ ബേക്കറി തൊഴിലാളിയായ ബംഗാള്‍ സ്വദേശി ഉസ്മാന്‍ അലിയാണ് (21) റെയില്‍വേ പോലീസിന്റെ പിടിയിലായത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യത്തില്‍ നിന്നാണ് ഇയാളെ കുറിച്ച് സൂചന ലഭിച്ചത്.
പാളത്തിന് സമീപം കിടന്ന തടിക്കഷണം അറിയാതെ കാല്‍തട്ടി പാളത്തിലേക്ക് തെറിച്ച് വീണതെന്നാണ് ഇയാള്‍ പറയുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് പാളത്തിലെ തടിക്കഷണത്തിലൂടെ ട്രെയിന്‍ കയറി ഇറങ്ങി പോയത്. കടന്നുപോയ ബിലാസ്പൂര്‍ ട്രെയിനിന് കുലുക്കം അനുഭവപ്പെട്ടിരുന്നു.