200 രൂപയ്ക്ക് വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ; ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വയനാട് : മാനന്തവാടിയില്‍ വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച്‌ നല്‍കിയ ഇന്റര്‍നെറ്റ് കഫേയില്‍ പോലീസ് റെയ്ഡ് നടത്തി. സ്ഥാപന ഉടമയെ കസ്റ്റഡിയിലെടുത്തു. പാര്‍ക്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഡോട്‌കോം ഇന്റര്‍നെറ്റ് ഡിജിറ്റല്‍ സ്റ്റുഡിയോയില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്. വയനാട് ജില്ലയിലെ വിവിധ ലാബുകളുടെ പേരിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച്‌ നല്‍കിയത്.

സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണെന്ന വ്യാജേന കഫേയില്‍ എത്തിയാണ് ഉദ്യോഗസ്ഥര്‍ തട്ടിപ്പ് പിടികൂടിയത്. ഒരു ആര്‍ടിപിസിആര്‍ റിസല്‍റ്റിന് 200 രൂപയാണ് ഈടാക്കുന്നത്. ബാര്‍ കോഡ് അടക്കം നിര്‍മ്മിച്ചാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. വയനാട് എസ് പി അരവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...