തുമ്പ കടപ്പുറത്ത് അടിഞ്ഞ കൂറ്റന്‍ സ്രാവ് ചത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്തെ തുമ്പ കടപ്പുറത്ത് അടിഞ്ഞ കൂറ്റന്‍ സ്രാവ് ചത്തു. സ്രാവിനെ ജീവനോടെ തന്നെ കടലിലേക്ക് തിരിച്ചയക്കാനുള്ള ശ്രമത്തിലായിരുന്നു മത്സ്യത്തൊഴിലാളികള്‍. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഒന്നര ക്വിന്റലിലേറെ തൂക്കം വരുന്ന സ്രാവ് കരയ്ക്കടിഞ്ഞത്. മത്സ്യത്തൊഴിലാളികളുടെ കമ്പവലയില്‍ കുരുങ്ങിയാണ് സ്രാവ് കരയ്ക്കടിഞ്ഞത്. സ്രാവിന്റെ ചെകിളയിലും മറ്റും മണല്‍ നിറഞ്ഞിരുന്നു.

അതുകൊണ്ട് തന്നെ സ്രാവിനെ വേഗം കടലിലേക്ക് മടക്കാനുള്ള തീവ്രപരിശ്രമത്തിലായിരുന്നു മത്സ്യത്തൊഴിലാളികള്‍. എന്നാല്‍ ഒന്നര ക്വിന്റലിലേറെ തൂക്കം വരുന്ന സ്രാവിനെ കടലിലേക്ക് തിരിച്ച്‌ വിടാനായില്ല. തീരപ്രദേശത്ത് തന്നെ സ്രാവിനെ കുഴിച്ചിടും. മണ്ണ് മാന്തി യന്ത്രം ഉള്‍പ്പടെ എത്തിച്ച്‌ സ്രാവിനെ കരയില്‍ കുഴിച്ചിടുമെന്ന് കഠിനംകുളം പഞ്ചായത്ത് അറിയിച്ചു. ഞായറാഴ്ച അവധിയായതിനാല്‍ നൂറുകണക്കിന് ആളുകള്‍ കൂറ്റന്‍ സ്രാവിനെ കാണാനെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...