പാറ്റ്‌ന : ബീഹാറില്‍ ബി ജെ പി നിയമസഭാംഗം കൊവിഡ് ബാധിച്ച് മരിച്ചു. സുനില്‍ കുമാര്‍ സിംഗ് (66) ആണ് മരിച്ചത്. സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിക്കുന്ന ആദ്യ നിയമസഭാംഗമാണ് ഇദ്ദേഹം. ദര്‍ബംഗയില്‍ നിന്നുള്ള ബി ജെ പി എം എല്‍ സിയാണ് സുനില്‍കുമാര്‍ സിംഗ്. കഴിഞ്ഞ 13 ന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം ഡല്‍ഹി എയിംസില്‍ ചികില്‍സയിലായിരുന്നു. പ്രമേഹരോഗിയായ സുനില്‍കുമാറിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. രോഗം ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. മരണത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡി അനുശോചിച്ചു.
ബീഹാറില്‍ ബി.ജെ.പി നിയമസഭാംഗം കൊവിഡ് ബാധിച്ച് മരിച്ചു
RECENT NEWS
Advertisment