പട്ന: ബിഹാര്‍ ബി.ജെ.പി സംസ്ഥാന വക്താവ് അസ്ഫര്‍ ഷംസിക്ക് അജ്ഞാതരുടെ വെടിയേറ്റു.വെടിവയ്പ്പില്‍ ഗുരുതര പരിക്കേറ്റ ഷംസി പട്ന മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഇന്ന് 11.30ഓടെയാണ് സംഭവം . മംഗറര്‍ ജില്ലയിലെ ഷംസി അധ്യാപന ജോലി ചെയ്യുന്ന കോളജില്‍ വെച്ചായിരുന്നു വെടിയേറ്റത് .ഷംസിയുടെ വയറിലും തലയിലും വെടിയേറ്റിട്ടുണ്ട്.അതെ സമയം ഷംസിക്ക് കോളജിലെ ഒരാളുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നതായി കുടുംബം ആരോപിച്ചു.
ഷംസി കോളജിലെത്തി കാറില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ പതിയിരുന്ന അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടയില്‍ ഗുരുതര പരിക്കേറ്റ ഷംസി മരണപ്പെട്ടെന്ന് വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലു ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.