പാറ്റ്‌ന : ബീഹാറിലെ ഭഗല്‍പൂരില്‍ ബോട്ടപകടം. ഇന്നു രാവിലെ ഭഗല്‍പൂരിലുള്ള നൗഗാച്ചിയയില്‍ നൂറോളം പേര്‍ സഞ്ചരിച്ച ബോട്ട് യാത്രാമദ്ധ്യേ മുങ്ങുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
നിരവധി പേരെ കാണാതായിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്ന പത്തു പേര്‍ നീന്തി രക്ഷപ്പെട്ടു. യാത്രാബോട്ട് ഗംഗാനദി മുറിച്ചുകടക്കവേയാണ് അപകടമുണ്ടായത്. പോലീസും പ്രാദേശിക ഭരണകൂടവും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് നിരവധിയാളുകളാണ് പ്രദേശത്ത് തടിച്ചു കൂടിയിരിക്കുന്നത്.