ബിഹാർ തെരഞ്ഞെടുപ്പ് : പ്രചാരണം ശക്തമാക്കി മുന്നണികൾ

For full experience, Download our mobile application:
Get it on Google Play

ബിഹാർ: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുൻനിർത്തിയാണ് എൻഡിഎയുടെ പ്രചാരണം. ഇൻഡ്യ സഖ്യത്തിന്റെ പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഉടൻ ബിഹാറിൽ എത്തും. അതിനിടെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നാല് മുൻ എംഎൽഎമാർ അടക്കം 11 നേതാക്കളെ ജെഡിയു പുറത്താക്കി. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് 10 ദിവസം മാത്രം അവശേഷിക്കെ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ സഖ്യവും NDA യും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുൻനിർത്തി കൊണ്ടുള്ള ബിജെപിയുടെ പ്രചരണം ആരംഭിച്ചുകഴിഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രിയും സംസ്ഥാനത്തുണ്ട്. രാഹുൽ ഗാന്ധിയെ രംഗത്തിറക്കി എൻഡിഎ പ്രചാരണങ്ങളെ പ്രതിരോധിക്കാമെന്ന കണക്കുകൂട്ടലിലാണ് മഹാഗഡ്ബന്ധൻ. ചൊവ്വാഴ്ച രാഹുൽഗാന്ധി ബിഹാറിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരും അടുത്ത ദിവസങ്ങളിലായി വിവിധ റാലികളിൽ പങ്കെടുക്കും.അതിനിടെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി 11 നേതാക്കളെ ജെഡിയു പുറത്താക്കി. 4 മുൻ എംഎൽഎമാരും പുറത്താക്കപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...