എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും ; വലിയ ഇളവുകള്‍ അനുവദിച്ച് ബീഹാർ സർക്കാർ

For full experience, Download our mobile application:
Get it on Google Play

ബീഹാർ : കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ബീഹാർ. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം അവലോകനം ചെയ്തതായും എല്ലാ വ്യാപാരസ്ഥാപനങ്ങളും ഷോപ്പിങ്മാളുകളും പാര്‍ക്കുകളും ഗാര്‍ഡനുകളും ആരാധനാലയങ്ങളും തുറക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.

സാമൂഹികം, രാഷ്ട്രീയം, വിനോദം, കായികം, സാംസ്‌കാരികം, മതപരം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പരിപാടികള്‍ക്കും അനുമതിയുണ്ട്. ജില്ലാ ഭരണകൂടത്തില്‍നിന്ന് അനുമതി വാങ്ങിയതിനു ശേഷം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാവുന്നതാണ്. സംസ്ഥാനത്തെ സ്കൂളുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രവര്‍ത്തന അനുമതിയും നല്‍കിയിട്ടുണ്ട്. പരിശീലന ക്ലാസുകള്‍ക്കും ഇനി മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാവുന്നതാണ്.

സര്‍വകലാശാലകള്‍ക്കും സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും പരീക്ഷകള്‍ നടത്താനുള്ള അനുമതിയും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. തിയറ്ററുകള്‍, ക്ലബ്ബുകള്‍, ജിംനേഷ്യം, നീന്തല്‍ക്കുളങ്ങള്‍, റെസ്റ്റോറന്റുകള്‍, ഭക്ഷണശാല എന്നിവയ്ക്കും പ്രവര്‍ത്തനം പുനഃരാരംഭിക്കാം. എന്നാല്‍ 50 ശതമാനം ആളുകളേ മാത്രമേ ഇവിടെ അനുവദിക്കാന്‍ പാടുള്ളുവെന്നും സർക്കാർ നിർദേശിച്ചു .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...